ഒരു തുമ്പിയും ഒരു നാടും ഒരു തെരഞ്ഞെടുപ്പും.. എപിതെമിസിസ് വയനാടന്‍സിസ് എന്ന വയനാടന്‍ തുമ്പിയും നാടു ചുറ്റുകയാണ്.
സംസ്ഥാനത്ത് ആദ്യമായാണ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ഒരു തുമ്പിയും ഇടം പിടിച്ചത്.
വയനാട് ജില്ലാ ഭരണകൂടം തയ്യാറാക്കിയ പ്രത്യേക ഇലക്ഷന്‍ മാസ്‌ക്കോട്ട് സ്വീറ്റിയാണ് ഇതിനകം സമൂഹമാധ്യമങ്ങളിലും തരംഗമായത്.
കരുത്തുറ്റ ജനാധിപത്യത്തിനായി വോട്ടവകാശം വിനിയോഗിക്കാം എന്ന സന്ദേശവുമായാണ് സ്വീറ്റി നാടാകെ പറക്കുന്നത്.
വോട്ടവകാശ സന്ദേശ പ്രചാരണത്തില്‍ അരങ്ങിലെത്തിയ ഈ അപൂര്‍വ്വ തുമ്പിയുടെ വിശേഷങ്ങളാണ് ഒട്ടേറെ ആളുകള്‍ തിരയുന്നത്.
റെഡ് റെമ്പഡ് ഹാക്ക് ലെറ്റ് എന്ന പേരിലും ഈ തുമ്പി അറിയപ്പെടുന്നു.
പശ്ചിമഘട്ടത്തില്‍ നീലഗിരിയിലും കൂര്‍ഗ് മലനിരകളിലും വയനാടിനെ കൂടാതെ ഈ തുമ്പിയുടെ സാന്നിധ്യമുണ്ട്.
സാധാരണഗതിയില്‍ ഒക്‌ടോബര്‍ മാസത്തിലാണ് ഈ തുമ്പികളുടെ സഞ്ചാരം.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിവേക് ചന്ദ്രനും സുബിന്‍ കെ.ജോസും ചേര്‍ന്ന സംഘമാണ് ഈ തുമ്പിയെ വയനാട്ടില്‍ നിന്നും അടുത്തിടെ കണ്ടെത്തിയത്.