‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’: ലഹരിക്കെതിരെ ജനജാഗ്രത സദസ്സുകൾ

കലാലയങ്ങളിലും പൊതുസമൂഹത്തിലും വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ഉന്നതവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പയിനിന് തുടക്കം കുറിക്കുകയാണ്. ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ (ജീവിതം സുന്ദരമാണ്) എന്ന പേരിൽ സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിൽ എൻഎസ്എസ് യൂണിറ്റുകൾ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ ക്യാമ്പയിൻ ഭാഗമായി ലഹരിക്കെതിരെ ജനജാഗ്രത സദസ്സുകൾ ഒരുക്കും. സംസ്ഥാനത്തെ 3500 എൻഎസ്എസ് യൂണിറ്റുകളും അവയിലെ മൂന്നര ലക്ഷം സന്നദ്ധപ്രവർത്തകരും ചേർന്ന്, സ്വന്തം കലാലയങ്ങളുടെ പങ്കാളിത്ത ഗ്രാമങ്ങളിൽ/പട്ടണങ്ങളിൽ ആണ് ജനജാഗ്രത സദസ്സുകൾ ഒരുക്കുക.

ജനജാഗ്രത സദസ്സുകളിൽ പൊതുജന പങ്കാളിത്തത്തോടെ വ്യത്യസ്ത‌മായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ആവിഷ്കരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മാർച്ച് 17 മുതൽ 25 വരെയുള്ള ദിവസങ്ങളിലാണ് ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ ക്യാമ്പയിനിൻ്റെ ഈ ഘട്ടം നടക്കുക. ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ ക്യാമ്പയിനിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 17ന് ഉച്ചക്ക് രണ്ടു മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും.

വ്യത്യസ്തങ്ങളായ കർമ്മപരിപാടികളാണ് ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ ക്യാമ്പയിനിനായി ഒരുക്കിയിരിക്കുന്നത്:

  • ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല
  • ലഹരിവിരുദ്ധ സംവാദങ്ങൾ
  • വാക്കും വരയും: ലഹരിക്കെതിരെ പ്രാദേശിക കലാകാരന്മാരുടെ കൂട്ടായ്മ
  • ലഹരിവിരുദ്ധ സന്ദേശ മരങ്ങൾ
  • ലഹരിക്കെതിരെ മൺചെരാതുകൾ തെളിയിക്കൽ
  • ലഹരിവിരുദ്ധ ബഹുജന റാലി
  • ലഹരിവിരുദ്ധ പ്രതിജ്ഞ
  • ലഹരിവിരുദ്ധ മാരത്തോൺ/കൂട്ടയോട്ടം
  • തത്സമയ മത്സരങ്ങൾ
  • മെഡിക്കൽ ക്യാമ്പുകൾ
  • ലഹരിക്കെതിരെ മുദ്രാവാക്യ രചന
  • ലഹരിവിരുദ്ധ റീൽ നിർമ്മാണം

ഇതോടൊപ്പം, ‘സ്നേഹാദരം’ എന്ന പേരിൽ, ലഹരിക്കെതിരെ പ്രവർത്തിക്കുന്ന ആയിരം സാമൂഹ്യപ്രവർത്തകരെ/ ഉദ്യോഗസ്ഥരെ ആയിരം കേന്ദ്രങ്ങളിലും കണ്ടെത്തി അവരെ പ്രത്യേകം ആദരിക്കും. ലഹരിമുക്തി നേടിയവരുടെ സംഗമങ്ങളും ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ ക്യാമ്പയിനിൻ്റെ ഭാഗമായി നടക്കും. പൊതു ഇടങ്ങളിൽ ലഹരിവിരുദ്ധ ഡോക്യുമെൻ്ററി/സിനിമ പ്രദർശനങ്ങളും ക്യാമ്പയിനിൻ്റെ ഭാഗമായി ഒരുക്കും.

നാഷണൽ സർവ്വീസ് സ്‌കീമിൻ്റെ തനതു പ്രവർത്തനങ്ങളിലെ പ്രധാന മേഖലകളിലൊന്നാണ് ലഹരിക്കെതിരായ കർമ്മപരിപാടികൾ. ഇതിനുവേണ്ടി പ്രത്യേകം രൂപം നൽകിയ ലഹരിവിരുദ്ധ കർമ്മസേനയായ ‘ആസാദ്’ സേനയുടെ പ്രവർത്തനങ്ങൾ ക്യാമ്പസുകളിലും പങ്കാളിത്ത ഗ്രാമങ്ങളിലും സക്രിയമായി മുന്നോട്ടുപോകുന്നുണ്ട്. ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ സംസ്ഥാനതല ക്യാമ്പയിനിന്, എൻഎസ്എസ് യൂണിറ്റുകളിലും പങ്കാളിത്ത ഗ്രാമങ്ങളിലും ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിനുകൾ മുന്നോട്ടു കൊണ്ടുപോകുന്ന ‘ആസാദ്’ സേന നേതൃത്വം നൽകും. ഇതുവഴി ക്യാമ്പസിൻ്റെയും പങ്കാളിത്തഗ്രാമത്തിൻ്റെയും കാവലാൾ ആയി ഓരോ എൻഎസ്‌എസ് ഘടകത്തെയും മാറ്റിത്തീർക്കാനാണ് ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

ജീവിതമാണ് ലഹരിയെന്ന ബോധ്യത്തിലേക്ക് യുവതലമുറയെ കൈപ്പിടിച്ചും പ്രചോദിപ്പിച്ചും നയിക്കാൻ ലക്ഷ്യം വെയ്ക്കുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ ക്യാമ്പയിനിൻ്റെ സന്ദേശം ഓരോ വിദ്യാർത്ഥികളിലും കുടുംബങ്ങളിലും എത്തിക്കുന്നതിന് വിപുലമായ തുടർപ്രവർത്തനങ്ങൾ ഉന്നതവിദ്യാഭ്യാസ വകുപ്പിൽ നിന്നും നാഷണൽ സർവ്വീസ് സ്കീമിൽ നിന്നും ഉണ്ടാകും.

Leave a Reply

spot_img

Related articles

പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; ആരോപണം തള്ളി കെഎസ്‍യു പ്രവര്‍ത്തകരായ ആദിലും, ആനന്തുവും

കളമശ്ശേരിയിൽ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആരോപണം തള്ളി കെഎസ്‍യു പ്രവര്‍ത്തകരായ ആദിലും ആനന്തുവും.ഒളിവിൽ പോയിട്ടില്ലെന്ന് എസ്എഫ്ഐ...

മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കണം : വി അബ്ദുറഹ്‌മാന്‍

മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കണമെന്ന് കായിക-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. 2025-26 വര്‍ഷത്തെ മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ ജില്ലാതല...

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: രണ്ടാംഘട്ട 2-എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് പുനരധിവാസത്തിന് അര്‍ഹരായ ഗുണഭോക്താക്കളുടെ രണ്ടാംഘട്ട 2-എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ ലിസ്റ്റില്‍ 87 ഗുണഭോക്താക്കളാണ് ഉള്‍പ്പെട്ടത്. രണ്ടാംഘട്ട കരട് 2-എ...

ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓൺലൈൻ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിച്ചുവരുന്നു 39 ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിലേക്ക് 2025-26 അധ്യയനവർഷത്തേക്കുള്ള ഓൺലൈൻ പ്രവേശന നടപടികൾ ഇന്നു മുതൽ ആരംഭിക്കും. 8ാം ക്ലാസിലേക്കാണ്...