ഇടിമിന്നൽ: എട്ടുപേർക്ക് പരിക്ക്

കോഴിക്കോട് കടപ്പുറത്ത് ഇടിമിന്നലേറ്റ് ഇടിമിന്നലേറ്റ് മീൻപിടിത്ത തൊഴിലാളികളായ എട്ടു പേർക്ക് പരുക്ക്.

സൗത്ത് ബീച്ചിലാണ് സംഭവം.


സൗത്ത് ബീച്ച് സ്വദേശികളായ ചക്കുംകടവിൽ അഷ്റഫ് (49), തലനാർ തൊടുക സലീം (45), മകൻ മുഹമ്മദ് ഹനീൻ (17), മുനാഫ് (47), എൻ.പി.സുബൈർ (48), അബ്ദുല്ലത്തീഫ് എന്ന ബിച്ചു (51), നാലകംപറമ്പ് ജംഷീർ (34), പുതിയങ്ങാടി കോയാ റോഡ് ഹാജിയാരകത്ത് ശരീഫ് (37) എന്നിവർക്കാണ് പരിക്ക്.

അവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.


തലയ്ക്ക് പരിക്കേറ്റ രണ്ടുപേരെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്നുച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം.

നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

പാത്രങ്ങൾ ലോറിയിൽ കയറ്റിയിരുന്നവരും കടുക്ക വിൽക്കുകയായിരുന്നവരും ലോറിക്ക് സമീപം നിന്നിരുന്നവരുമെല്ലാം ഇടിമിന്നലേറ്റവരിൽ ഉൾപ്പെടുന്നു.

Leave a Reply

spot_img

Related articles

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ/ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഹോർട്ടികൾച്ചർ വിളകളിൽ (പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, പുഷ്പങ്ങൾ, സ്പൈസസ്, സുഗന്ധവിളകൾ,...

എംജി സർവകലാശാലാ കലോത്സവം ഇന്നു മുതൽ

എംജി സർവകലാശാലാ കലോത്സവം 'ദസ്‌തക്-അൺടിൽ ലാസ്റ്റ‌് ബ്രെത്ത്' ഇന്നു മുതൽ തൊടുപുഴ അൽ അസ്ഹർ ക്യാംപസിൽ അരങ്ങേറും. ഇന്നു രാത്രി 7നു സാഹിത്യകാരൻ പി.വി.ഷാജികുമാർകലോത്സവം...

ഓവു ചാലിൽ വീണ് കാണാതായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കനത്തമഴയിൽ നിറഞ്ഞൊഴുകിയ ഓവു ചാലിൽവീണ് കാണാതായ അറുപതുകാരന്റെ മൃതദേഹം കണ്ടെത്തി. കോവൂർ സ്വദേശി കളത്തിൻപൊയിൽ ശശിയാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്തുനിന്ന്‌ ഒരു...

ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

വെച്ചുർ ചേരംകുളങ്ങരയിൽ കെ എസ് ആർ റ്റി സി ബസുംബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു..കുടവെച്ചൂർ പുന്നത്തറ സ്വദേശി സുധീഷ് (29 )ആണ് മരിച്ചത്.ബൈക്ക്...