കുവൈത്ത് : കുവൈറ്റിൽ ഇടിമിന്നലേറ്റ് ബംഗ്ലാദേശ് സ്വദേശിയായ പ്രവാസി മരിച്ചു.
സംഭവത്തിൽ അഭ്യന്തര ഓപ്പറേഷൻസ് മന്ത്രാലയത്തിന് ലഭിച്ച റിപ്പോർട്ടിനെത്തുടർന്ന് സുരക്ഷാ,ഫോറൻസിക് സംഘങ്ങൾ പരിശോധന നടത്തി.
മിന്നലിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് പരിശോധനയിൽ തെളിഞ്ഞത്.
മൃതദേഹം കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറി.