‘സമാന ചിന്താഗതിക്കാർ ഒന്നിക്കണം’; സാമുദായിക ഐക്യ നീക്കത്തിൽ വീണ്ടും പ്രതീക്ഷയർപ്പിച്ച് വെള്ളാപ്പള്ളി

എൻഎസ്എസ് പിന്മാറിയെങ്കിലും സാമുദായിക ഐക്യ നീക്കത്തിൽ വീണ്ടും പ്രതീക്ഷയർപ്പിച്ച് SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.സമാനചിന്താഗതിക്കാർ ഒന്നിക്കണമെന്ന് SNDP യോഗം മുഖപത്രമായ യോഗനാദത്തിൽ ലേഖനം.ജാതി പറഞ്ഞ് പോരടിച്ചാൽ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോകുമെന്നും ഈ ദുരവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ഐക്യശ്രമങ്ങൾ നടത്തുന്നത്.ഐക്യം വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ലേഖനത്തിൽ വെള്ളാപ്പള്ളി നടേശൻ പറയുന്നു.

മനുഷ്യന്റെ വേദനയും സന്തോഷവും ഒരു പോലെയാണ്.ജാതിക്കും മതത്തിനും അക്കാര്യത്തിൽ ഭേദമില്ല.പക്ഷേ ആ തിരിച്ചറിവ് ഇവിടത്തെ പലർക്കും ഇല്ലാതായതാണ് കേരളത്തിൻ്റെ ദുര്യോഗം.എസ്.എൻ.ഡി.പി. യോഗം ഇന്നൊരു സമരസംഘടന കൂടിയാണ്.കേരളത്തിലെ സാമൂഹ്യ സാഹചര്യവും മാറിക്കഴിഞ്ഞു. ഏറെക്കാലമായി ഭൂരിപക്ഷ ജനവിഭാഗം ഇവിടെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.മതന്യൂനപക്ഷ പാർട്ടികളുടെ സ്വാധീനം മൂലം ഭരണതലങ്ങളിലും അവഗണിക്കപ്പെട്ടു.ജാതി പറഞ്ഞ് പോരടിച്ച് നിന്നാൽ ഹൈന്ദവസമൂഹം ഇനിയും അധോഗതിയിലേക്ക് പോവുകയേയുള്ളൂ.അത്തരമാരു ദുരവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ചില ഐക്യ ശ്രമങ്ങൾ വീണ്ടും തുടങ്ങിവെച്ചത്.

ഏറെക്കാലമായി ഭൂരിപക്ഷജനവിഭാഗം ഒറ്റപ്പെട്ട നിലയിലാണ് തന്നെ ആക്രമിക്കുന്നവർക്ക് ഇന്ധനം നൽകുന്നത് സമുദായത്തിലെ കുലംകുത്തികൾ എന്നും വെള്ളാപ്പള്ളി ലേഖനത്തിൽ വ്യക്തമാക്കുന്നു.സമാനചിന്താഗതിയുള്ള എല്ലാവരും ജാതി, മതവ്യത്യാസമില്ലാതെ ഈ നീക്കത്തിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹം.അതും വൈകാതെ സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷ.സമുദായ പ്രവർത്തനവും മൈക്രോ ഫിനാൻസ് ഉൾപ്പെടെയുള്ള സാമൂഹ്യ ഇടപെടലുകളും മറ്റും പദ്മഭൂഷൺ പുരസ്കാരത്തിന് പരിഗണിച്ചിട്ടുണ്ടാകാം.ഒപ്പം നിന്ന ലക്ഷക്കണക്കിന് സാധാരണക്കാരാണ് ഇത് സാദ്ധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...