കോഴിക്കോട് 13 ഉം വടകരയിൽ 10 ഉം സ്ഥാനാർഥികൾ

കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള അന്തിമ സ്ഥാനാർഥി പട്ടികയായി. കോഴിക്കോട് 13 ഉം വടകരയിൽ 10 ഉം സ്ഥാനാർഥികൾ ആണുള്ളത്.

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് കഴിഞ്ഞതോടെയാണ് അന്തിമ പട്ടിക വ്യക്തമായത്. ജില്ലയിൽ ഒരാൾ മാത്രമാണ് പത്രിക പിൻവലിച്ചത്-വടകര ലോക്സഭ മണ്ഡലത്തിൽ സ്വാതന്ത്രനായി പത്രിക നൽകിയ അബ്ദുൾ റഹീം ആണ് അവസാന ദിവസം പിന്മാറിയത്. ഇതോടെ ജില്ലയിൽ ആകെ 23 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്.

വടകര മണ്ഡലത്തിലേക്ക് ബി.എസ്.പി സ്ഥാനാർഥിയായി പത്രിക നൽകിയ പവിത്രൻ ഇ യുടെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളപ്പെട്ടിരുന്നു.

അന്തിമ സ്ഥാനാർഥി പട്ടിക:

കോഴിക്കോട്- ജോതിരാജ് എം (എസ്.യു.സി.ഐ), എളമരം കരീം (സി.പി.ഐ.എം), എം കെ രാഘവൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), എം ടി രമേശ് (ബി.ജെ.പി), അറുമുഖൻ (ബി.എസ്.പി), അരവിന്ദാക്ഷൻ നായർ എം കെ (ഭാരതീയ ജവാൻ കിസാൻ), സുഭ, രാഘവൻ എൻ, ടി രാഘവൻ, പി രാഘവൻ, അബ്ദുൾ കരീം കെ, അബ്ദുൾ കരീം, അബ്ദുൾ കരീം.(എല്ലാവരും സ്വതന്ത്രർ).

വടകര- കെ കെ ശൈലജ (സി.പി.ഐ.എം), ഷാഫി പറമ്പിൽ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), പ്രഫുൽ കൃഷ്ണൻ (ബി.ജെ.പി), ഷാഫി, ഷാഫി ടി പി, മുരളീധരൻ, കുഞ്ഞിക്കണ്ണൻ, ശൈലജ കെ, ശൈലജ കെ കെ, ശൈലജ പി (എല്ലാവരും സ്വതന്ത്രർ).

Leave a Reply

spot_img

Related articles

കൊടകര കുഴല്‍പ്പണ കേസ്: തിരൂര്‍ സതീശന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുമതി. തൃശൂര്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ...

പ്രദീപും, രാഹുലും സത്യപ്രതിജ്ഞ ചെയ്തു

ചേലക്കര നിയമസഭ മണ്ഡലത്തിൽ നിന്നും വിജയിച്ച സിപിഎമ്മിൻ്റെ യു.ആർ പ്രദീപ്, പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ...

യു.ആർ. പ്രദീപ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ഇന്ന്

ഉപതെരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ വിജയിച്ച യു.ആർ. പ്രദീപ്,പാലക്കാട്ട് വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ഇന്ന് ഉച്ചയ്ക്ക് 12ന് നിയമസഭാ മന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്...

പാവങ്ങളുടെ പെന്‍ഷന്‍ കൈയ്യിട്ടുവാരിയവരെ പിരിച്ചുവിടണം : ജോസ് കെ.മാണി

സാമൂഹ്യസുരക്ഷപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയവരെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.സമൂഹത്തിലെ ഏറ്റവും...