മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ അന്തരിച്ചു

മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ (74) അന്തരിച്ചു.

സംസ്‌കാരം ശനിയാഴ്ച രാവിലെ എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രല്‍ സെമിത്തേരിയില്‍.

സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷൻ അംഗവും ജില്ലാ സെഷൻസ് ജഡ്ജിയുമായിരുന്നു.

1985ല്‍ കാസർകോട് മുൻസിഫ് ആയി ജൂഡീഷ്യല്‍ സർവീസില്‍ പ്രവേശിച്ചു.

സബ് ജഡ്ജി, ജില്ലാ ജഡ്ജി, മോട്ടർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍, നിയമവകുപ്പില്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.

കാർഷികാദായ നികുതി-വില്‍പ്പന നികുതി അപലേറ്റ് ട്രിബ്യൂണലില്‍ ചെയർപേഴ്‌സണും ചെന്നൈയിലെ കമ്ബനി ലോ ബോർഡില്‍ ജുഡീഷ്യല്‍ അംഗവുമായിരുന്നു.

പോള്‍സ് ലോ അക്കാദമിയുടെ ഡയറക്ടറും ഹൈക്കോടതി ആർബിട്രേറ്ററുമായിരുന്നു.

ഫൊർഗോട്ടണ്‍ വിക്ടിം എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

മക്കള്‍: ഡോണ്‍ സെബാസ്റ്റ്യൻ, (മാധ്യമപ്രവർത്തകൻ നോർവെ), റോണ്‍ സെബാസ്റ്റ്യൻ, (ഹൈക്കോടതി അഭിഭാഷകൻ), ഷോണ്‍ സെബാസ്റ്റ്യൻ, (മാധ്യമപ്രവർത്തകൻ-ഡോക്യുമെന്ററി സംവിധായകൻ). മരുമക്കള്‍: ഡെല്‍മ ഡൊമിനിക് ചാവറ ( നോർവെ), സബീന പി. ഇസ്മായീല്‍ (ഗവണ്‍മെന്റ് പ്ലീഡർ, ഹൈക്കോടതി).

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...