ഇടുക്കി ജില്ലയിലെ തദ്ദേശ അദാലത്ത് ആഗസ്റ്റ് 30ന് ചെറുതോണി ടൗൺ ഹാളിൽ നടക്കും.രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. സര്‍ക്കാരിൻ്റെ മൂന്നാം വാര്‍ഷികത്തിൻ്റെ ഭാഗമായാണ് തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷിൻ്റെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് , നഗരസഭ എന്നിവിടങ്ങളിൽ അപേക്ഷ നൽകിയിട്ടും നിശ്ചിത സമയപരിധിക്കുള്ളിൽ സേവനം ലഭിക്കാത്തവ , ബിൽഡിംഗ് പെർമിറ്റ് കംപ്ലീഷൻ, ക്രമവൽക്കരണം, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ,പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷാ പെൻഷൻ, മാലിന്യ സംസ്കരണം, പൊതുസൗകര്യങ്ങൾ, ആസ്തി മാനേജ്മെൻ്റ് , സ്ഥാപനങ്ങളുടെയും സംവിധാനങ്ങളെയും സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നീ വിഷയങ്ങൾ അദാലത്തിൽ പരിഗണിക്കും.
പരാതികൾ adalat.Isgkerala.gov.in എന്ന വെബ് സൈറ്റിൽ ഓഗസ്റ്റ് 25-നകം അപ്‌ലോഡ്ചെയ്യേണ്ടതാണ്.തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ട പുതിയ പരാതികള്‍,നിര്‍ദ്ദേശങ്ങള്‍ എന്നിവയും അദാലത്തിൽ പരിഗണിക്കും. ലൈഫ്, അതിദാരിദ്ര്യം എന്നിവ സംബന്ധിച്ച പുതിയ പരാതികളും ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധിച്ച പരാതികളും പരിഗണിക്കില്ല.