സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് 2 ഘട്ടമായി. ആദ്യ ഘട്ടം 2025 ഡിസംബർ 9. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ. രണ്ടാം ഘട്ടം 2025 ഡിസംബർ 11.തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ. വോട്ടെണ്ണൽ 2025 ഡിസംബർ 13. ആകെ വോട്ടർമാർ : 28430761.വോട്ടെടുപ്പ് നടക്കുന്നത് : 1199 തദ്ദേശ വാർഡുകളിൽ. 33757 ബൂത്തുകൾ ക്രമീകരിക്കും.1.8 ലക്ഷം ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടാവും.അന്തിമ വോട്ടർ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും.പെരുമാറ്റ ചട്ടം നിലവിൽ വന്നു.

