തദ്ദേശ തെരഞ്ഞെടുപ്പ്: മതനിരപേക്ഷ കക്ഷികളുമായി മാത്രം ബന്ധമെന്ന് ടി പി രാമകൃഷ്ണൻ. വർഗീയ കക്ഷികളുമായി ബന്ധമുണ്ടാക്കില്ല. ആരുമായും രഹസ്യധാരണയില്ല.വെൽഫെയർ പാർട്ടിക്കും എസ് ഡി പി ഐയ്ക്കും യു ഡി എഫുമായിണ് ബന്ധം.എൽ ഡി എഫിൽ സീറ്റ് ധാരണയിൽ തർക്കമില്ല.മറ്റ് പാർട്ടികളിൽ നിന്ന് വിട്ട് വരുന്നവർ എൽ ഡി എഫിൻ്റെ നയങ്ങൾ അംഗീകരിച്ചാൽ അവരുമായി സഹകരിക്കാം.വോട്ടർ പട്ടിക പരിഷ്കരണത്തിന് എതിരല്ലബി ജെ പി ഒഴിച്ചുള്ള എല്ലാ പാർട്ടികൾക്കും അക്കാര്യത്തിൽ ഒരേ നിലപാട്. എസ് ഐ ആർ ഈ തെരഞ്ഞെടുപ്പിൽ ബാധിക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ടി പി രാമകൃഷ്ണൻ.

