കാഞ്ഞിരപ്പള്ളിയിൽ 6 വയസുകാരനെ തട്ടികൊണ്ട് പോയെന്ന പ്രചരണം പോലീസ് നടത്തിയ മോക്ഡ്രില്ലിൻ്റെ ഭാഗമാണന്ന് മനസിലാക്കിയത് മണിക്കൂറുകൾക്ക് ശേഷം.
കാഞ്ഞിരപ്പള്ളിയിലായിരുന്നു സംഭവം.
6 വയസുകാരനെ തട്ടികൊണ്ട് പോയെന്ന പ്രചരണം വന്നതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി.
അന്വേഷണത്തിനെന്ന പോലെ പോലീസ് സംഘവും സ്ഥലത്ത് എത്തിയതോടെ വാർത്ത കാട്ടുതീ പോലെ പടർന്നു.
മണിക്കൂറുകൾക്ക് ശേഷമാണ് അടിയന്തിര ഘട്ടങ്ങളിൽ ഇടപെടൽ നടത്തേണ്ട മോക്ഡ്രിൽ ആണ് അരങ്ങേറിയത് എന്ന് അറിയുന്നത്.
പോലീസും പിന്നീട് ഇത് സ്ഥിരീകരിച്ചു.