ലോഗോ – ഹരിത തെരഞ്ഞെടുപ്പ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ലോഗോയും പോസ്റ്ററും പ്രകാശനം ചെയ്തു.

ലോഗോയുടെ പ്രകാശനം പാലക്കാട് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര നിര്‍വഹിച്ചു.

പോസ്റ്റര്‍ പ്രകാശനം ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.പി ജയകുമാര്‍, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് സി. ബിജു എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.

മനുഷ്യനും പരിസ്ഥിതിക്കും ആപത്കരമായ പ്ലാസ്റ്റിക്, പി.വി.സി, ഡിസ്‌പോസിബിള്‍ തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കി.

പകരം പുനരുപയോഗിക്കാന്‍ കഴിയുന്നതും പുനഃചംക്രമണത്തിന് വിധേയമാക്കാന്‍ സാധിക്കുന്നതുമായ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഹരിത തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം.

തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം. കെ ഉഷ, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജി വരുണ്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സി.ദീപ എന്നിവര്‍ പ്രകാശനത്തില്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...