ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തള്ളി.
ക്ഷണിക്കാൻ ചെന്ന ചീഫ് സെക്രട്ടറി വി വേണുവിനെ രൂക്ഷമായി വിമർശിച്ച് ഗവര്‍ണര്‍ മടക്കി അയച്ചു.
സംസ്ഥാന സർക്കാർ നടപടികളിലെ കടുത്ത അതൃപ്‌തി ചീഫ് സെക്രട്ടറിയോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുറന്നു പറഞ്ഞു.
എസ്എഫ്ഐക്കാര്‍ തന്റെ കാര്‍ തടഞ്ഞതിലടക്കം സര്‍ക്കാര്‍ നടപടികളിലുണ്ടായ വീഴ്ചയടക്കം ഗവര്‍ണര്‍ പരാമര്‍ശിച്ചതായാണ് വിവരം.