ഇഷ്ട സ്ഥാനാർത്ഥിക്കായി വാതുവെപ്പ് നടത്തി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേർക്കെതിരെ പൊലീസ് കേസ് എടുത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടാണ് ഇവർ വാതുവെപ്പ് നടത്തിയത്.
ചൂതാട്ട നിയമത്തിലെ സെക്ഷൻ 13 പ്രകാരം ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
അയൽവാസിയായ വീപാൽ സിംഗിൻ്റെ പരാതിയെ തുടർന്നാണ് രണ്ട് കർഷകർക്കെതിരെ കേസെടുത്തത്.
യുപിയിലെ സംഭാൽ ജില്ലയിലെ പടേയ് നാസിർ ഗ്രാമത്തിലെ രണ്ട് കർഷകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
രണ്ട് സാക്ഷികളുടെ ഒപ്പുകളോടെ സ്റ്റാമ്പ് പേപ്പറിൽ ഒരു കരാർ തയ്യാറാക്കിയായിരുന്നു വാതുവെപ്പ് നടത്തിയത്.
ബിജെപി സ്ഥാനാർത്ഥി വിജയിച്ചാൽ നിരേഷ് യാദവ് വിജേന്ദ്ര സിംഗ് യാദവിന് 2.3 ലക്ഷം രൂപ നൽകുമെന്നായിരുന്നു വാതുവെപ്പ്.
ഇത്തരം നടപടിക്കെതിരെയാണ് ഇവർക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.