രാജ്യത്ത് ജനവിധി തേടിയവരിൽ 2573 കോടിപതികൾ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് മത്സരാർത്ഥികളിലെ കോടിപതികളുടെ വിവരമുള്ളത്.
ഏഴ് ഘട്ടത്തിലായി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് മത്സര രംഗത്തുള്ളത് 8391 മത്സരാർത്ഥികളാണ്.
ഇവരിൽ 2573 സ്ഥാനാർത്ഥികളാണ് കോടിപതികളായിട്ടുള്ളത്.
ഇതിൽ 505 പേരാണ് നിലവിൽ പാർലമെന്റ് അംഗങ്ങളായിട്ടുള്ളത്.
എന്താണ് എങ്കിലും ഈ കണക്കുകൾ പൊതുജനങ്ങൾക്ക് പുതിയ അറിവായിരിക്കും നൽകുക.