ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 26 ന് നടക്കും

സ്പീക്കര്‍ സ്ഥാനത്തേക്ക് മുന്നണിയിലെ വലിയ കക്ഷിയായ ബിജെപി നിര്‍ദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്ന് ജെഡിയു അറിയിച്ചു.

ജെഡിയുവും ടിഡിപിയും എന്‍ഡിഎ മുന്നണിയിലെ അംഗങ്ങളാണ് എന്നും ജെഡിയു നേതാവ് കെ സി ത്യാഗി വ്യക്തമാക്കി.

സ്പീക്കര്‍ എല്ലായ്പ്പോഴും ഭരണകക്ഷിയുടേതാണ്, കാരണം ഭരണമുന്നണിയുടെ അംഗസംഖ്യയാണ് ഏറ്റവും ഉയര്‍ന്നത്. കെസി ത്യാഗി പറഞ്ഞു. ബിജെപി അംഗം ലോക്‌സഭ സ്പീക്കര്‍ ആകില്ലെന്നുള്ള പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങളെ ത്യാഗി വിമര്‍ശിച്ചു.

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 നാണ് ആരംഭിക്കുന്നത്. ആദ്യത്തെ രണ്ടു ദിവസം പുതിയ എംപിമാരുടെ സത്യപ്രതിജ്ഞയാണ്. ജൂണ്‍ 27 ന് ലോക്‌സഭയുടേയും രാജ്യസഭയുടേയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യും. ജൂലൈ മൂന്നു വരെയാണ് ആദ്യ സമ്മേളനം നടക്കുക.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...