കനത്ത ജാഗ്രതയ്ക്കിടെ ഡൽഹിയിൽ ഉഗ്രശബ്ദം; ബസിന്റെ ടയർ പൊട്ടിയതെന്ന് കണ്ടെത്തൽ

കനത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ക്കിടെ ജനങ്ങളെ പരിഭ്രാന്തരാക്കി ഡല്‍ഹിയില്‍ ഉഗ്രശബ്ദം. സന്ദേശം ലഭിച്ചതിന് പിന്നാലെ അഗ്നിരക്ഷാ സേനയും പൊലീസുമടക്കമുള്ളവർ സ്ഥലത്തെത്തുകയും ചെയ്തു. എന്നാലത് ഡൽഹി ട്രാൻസ്​പോർട്ട് കോർപറേഷൻ ബസുകളിലൊന്നിന്റെ ടയർ പൊട്ടിയതായിരുന്നു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ മഹിപാൽപുർ പ്രദേശത്താണ് ഒരുവേള ആശങ്കയ്ക്കിടയായ സംഭവം നടന്നത്. മഹിപാൽപുരിലെ റാഡിസൺ ഹോട്ടലിന് സമീപം സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതായി രാവിലെ 9.19-നാണ് അധികൃതർക്ക് ഒരു ഫോൺ കോൾ ലഭിച്ചത്. പിന്നാലെ ബന്ധപ്പെട്ടവര്‍ സ്ഥലത്ത് എത്തുകയും ചെയ്തു. വിശദ പരിശോധനയ്ക്ക് ശേഷം സംശയാസ്പദമായ പ്രവർത്തനങ്ങളോ വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ധൗല കുവാനിലേക്ക് പോവുകയായിരുന്ന ഒരു ഡിടിസി ബസിന്റെ(ഡൽഹി ട്രാൻസ്​പോർട്ട് കോർപറേഷൻ) പിൻഭാഗത്തെ ടയർ പൊട്ടിയതാണ് ഈ ഉച്ചത്തിലുള്ള ശബ്ദത്തിന് കാരണമെന്ന് ഒരു സുരക്ഷാ ജീവനക്കാരൻ അറിയിച്ചു. നിലവിൽ സാഹചര്യം സാധാരണ നിലയിലാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഡല്‍ഹി ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് (സൗത്ത് വെസ്റ്റ്) അമിത് ഗോയൽ വ്യക്തമാക്കി.ചെങ്കോട്ടക്ക് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നാലെ, അതീവ ജാഗ്രതയിലാണ് രാജ്യം. വിവിധയിടങ്ങളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. അതേസമയം സ്ഫോടനത്തിൽ എന്‍ഐഎ അന്വേഷണം ഊർജിതമാക്കി. പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഉമറാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം പതിമൂന്നായി. ഡൽഹിയിലെ എല്‍എന്‍ജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിലാലാണ് മരിച്ചത്.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...