മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; എം എ യൂസഫലി 50 വീടുകൾ നൽകും, മുഖ്യമന്ത്രിയെ അറിയിച്ചു

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം. ലുലു ഗ്രൂപ്പ് 50 വീടുകൾ നൽകും. മുണ്ടക്കെ – ചൂരൽമല ദുരിത ബാധിതർക്ക് 50 വീടുകൾ നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിവരം അറിയിച്ചു.2024 ജൂലൈ 30 പുലർച്ചെയാണ് വയനാട് മുണ്ടക്കൈ,ചൂരൽമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയത്. 298 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. നൂറുകണക്കിന് വീടുകളും റോഡുകളും പാലങ്ങളും സ്കൂളുകളും തകർന്നിരുന്നു. സർക്കാരിനൊപ്പം രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും വ്യക്തികളും അയൽ സംസ്ഥാനങ്ങൾ ഉൾപ്പടെ സഹായഹസ്തവുമായി എത്തി.അതേസമയം മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്ക് ആശ്വാസമായി ഉയരുന്ന ടൗൺഷിപ്പ്‌ നിർമാണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം തറക്കല്ലിട്ടു. ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഏഴ്‌ മാസങ്ങൾക്കിപ്പുറമാണ് മാതൃക ടൗൺഷിപ്പ്‌ ഉയരുന്നത്. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലാണ് ടൗൺഷിപ്പ് നിർമാണം.ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ മൾട്ടി പർപ്പസ്‌ ഹാൾ, ലൈബ്രറി എന്നിവ ടൗണ്‍ഷിപ്പില്‍ നിര്‍മിക്കും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്സിനേഷന്‍-ഒബ്സര്‍വേഷന്‍ മുറികള്‍, മൈനര്‍ ഓപ്പറേഷൻ തിയറ്റർ, ഒപി ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിക്കും. ആറുമാസം കൊണ്ട്‌ പ്രവൃത്തി പൂർത്തിയാക്കും.ടൗൺഷിപ്പിലേക്ക്‌ വരാത്ത കുടുംബങ്ങൾക്ക്‌ 15 ലക്ഷം രൂപവീതം നൽകും.

Leave a Reply

spot_img

Related articles

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി.രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ...

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...