കാമുകിക്ക് ഇൻസ്റ്റഗ്രാമിൽ ഹലോ അയച്ചതിന് യുവാവിനെ മർദിച്ച കേസ്: പ്രതികൾ പിടിയിൽ

കാമുകിക്ക് ഇൻസ്റ്റഗ്രാമിൽ ഹലോ അയച്ചതിന് യുവാവിനെ മർദിച്ച കേസിൽ പ്രതികൾ പിടിയിൽ.ആലപ്പുഴ അരൂക്കുറ്റി സ്വദേശികളായ പ്രഭജിത് കൂട്ടാളി സിന്തൽ എന്നിവർ പിടിയിലായത്. പ്രഭജിത്തിന്റെ പെൺ സുഹൃത്തിന് മെസ്സേജ് അയച്ചതിനായിരുന്നു മർദനം.കേസിൽ പെൺസുഹൃത്തും അറസ്റ്റിലായി. ഇടക്കൊച്ചി സ്വദേശി മേരി സെലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പ്രേരണയിലാണ് യുവാവിനെ മർദ്ദിച്ചതെന്ന് പൊലീസ് അറിയിച്ചു. അരുക്കുറ്റി പഞ്ചായത്ത് കണിച്ചിക്കാട് ജിബിന് (29) ആണ് മർദനമേറ്റത്.മർദനത്തിൽ വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തിന് പരിക്കേറ്റ ജിബിൻ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അരൂക്കുറ്റിയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ജിബിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...