ഓണ്‍ലൈന്‍ മോഡിൽ നടത്തുന്ന കോട്ടയത്തെ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ വിവിധ ഓണ്‍ലൈന്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. റഗുലര്‍ ബിരുദാനന്തര പ്രോഗ്രാമുകള്‍ക്കു തുല്യമായി യുജിസി അംഗീകരിച്ച എം.ബി.എ., എം.കോം. എം.എ. ഇംഗ്ലീഷ് പ്രോഗ്രാമുകള്‍ നടത്തുന്നതിന് സംസ്ഥാനത്തെ സ്റ്റേറ്റ് സര്‍വകലാശാലകളില്‍ എം.ജി. യൂണിവേഴ്സിറ്റിക്കു മാത്രമാണ് അനുമതിയുള്ളത്.
വിവിധ പ്രോഗ്രാമുകൾ
1.എംബിഎ
2.എം.കോം.
ലോകത്തെവിടെയിരുന്നും പഠിച്ച് പരീക്ഷയെഴുതാമെന്നതാണ് ഈ പ്രോഗ്രാമിൻ്റെ സവിശേഷത. ഉപരിപഠനത്തിനും തൊഴിലിനുമുള്ള യോഗ്യതയായി റെഗുലര്‍ ഡിഗ്രിക്ക് തുല്യമായി തന്നെ പരിഗണിക്കുന്ന പ്രോഗ്രാമുകളാണ്, മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ഓൺലൈൻ എംബിഎ, എം.കോം എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ. കൂടാതെ ബി കോമിൻ ഓണേഴ്സ് ഡിഗ്രിയും ഓഫർ ചെയ്യുന്നു. ഓൺലൈൻ പ്രോഗ്രാമുകളായതുകൊണ്ട് തന്നെ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റു കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കും ചേരാനവസരമുണ്ട്
പ്രാഥമിക ഘട്ടമായ രജിസ്ട്രേഷന്‍ നടപടിക്രമങ്ങൾ മുതല്‍ അവസാന നടപടിക്രമമായ സര്‍ട്ടിഫിക്കറ്റ് സ്വീകരണംവരെയുള്ള നടപടികള്‍ ഓണ്‍ലൈൻ ക്രമത്തിലായതിനാല്‍ ഒരു ഘട്ടത്തിലും വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലയില്‍ നേരിട്ട് എത്തേണ്ടതില്ല മാത്രമല്ല, വിദ്യാര്‍ഥികളുടെ സൗകര്യവും സമയവും അനുസരിച്ച് പഠിക്കാനുള്ള അവസരവും ലഭ്യമാകും.പ്രവേശനത്തിന് നിശ്ചിന പ്രായ പരിധി, നിഷ്ക്കർഷിച്ചിട്ടില്ല
.എം.കോം. (ഫിനാന്‍സ് ആന്‍റ് ടാക്സേഷന്‍)
യുജിസി അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് 45 ശതമാനം മാര്‍ക്കോടെ ബികോം, ബിബിഎ, ബിബിഎം ഇവയില്‍ ഏതെങ്കിലും ബിരുദംനേടിയവർക്കും തത്തുല്യ ബിരുദയോഗ്യതയുള്ളവർക്കും ഓണ്‍ലൈന്‍ എം.കോമിന് അപേക്ഷിക്കാവുന്നതാണ്. നാലു സെമസ്റ്ററുകളാണ് പ്രോഗ്രാമിനുള്ളത്