എം. പത്മകുമാർ ഒരുക്കുന്ന ക്രൈംത്രില്ലർ ചിത്രം കൂർഗിൽ ആരംഭിച്ചു.

കർണ്ണാടകയിലെ കൂർഗ് ജില്ലയിലുള്ളബുദ്ധ കേന്ദ്രമായ ടിബറ്റൻ കോളനിയുടെ സാന്നിദ്ധ്യത്തിലൂടെ ശ്രദ്ധേയമായ കുശാൽ നഗറിൽ എം. പത്മകുമാർ തൻ്റെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു..വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ ഈ ചിത്രം നിർമിക്കുന്നു.വൗസിനിമാസിൻ്റെ നാലാമതു ചിത്രം കൂടിയാണിത്.കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ, പ്രിയൻ ഓട്ടത്തിലാണ്. സീക്രട്ട് ഹോം,എന്നീ ചിത്രങ്ങളായിരുന്നു വൗസിനിമാസിൻ്റെ മുൻ ചിത്രങ്ങൾ.ഫെബ്രുവരി ഇരുപത്തിയെട്ട് വെള്ളിയാഴ്ച്ച കുശാൽ നഗറിലെ ഹെഗ്ഡള്ളിഗ്രാമത്തിൽ തികച്ചും ലളിതമായിട്ടായിരുന്നു തുടക്കം.ക്രിയേറ്റീവ്ഹെഡ്ഡും, ലൈൻ പ്രൊഡ്യൂസറുമായ നിഖിൽ. കെ. മേനോൻ സ്വിച്ചോൺ നിർവ്വഹിച്ചപ്പോൾ ഫസ്റ്റ് ക്ലാപ്പ് നൽകിയത് മുക്കം പൊലീസ് സർക്കിൾ ഇൻസ്പക്ടർ അൻഷാദാണ്

ഈ ചിത്രം രണ്ടായിരത്തി പതിനേഴിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. കണ്ണൂർ ഇരിട്ടിയിലായിരുന്നു ഈ സംഭവം അരങ്ങേറിയത്.അന്ന് ഈ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനാണ്അൻഷാദ് .അദ്ദേഹത്തിൻ്റെ മൂലകഥയിൽ നിന്നും ഷാജി മാറാടാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഏറെ ശ്രദ്ധേയമായ ഇലവിഴാ പൂഞ്ചിറ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഷാജി മാറാടാണ്.പൂർണ്ണമായുംറിയലിസ്റ്റിക്ക് ക്രൈം ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിൻ്റെ അവതരണം..

തുടക്കം മുതൽ തികഞ്ഞ ഉദ്വേഗം നിലനിർത്തിക്കൊണ്ടുള്ള അവതരണമാണ് പത്മകുമാർ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.ഒപ്പം ഇമോഷനും ഏറെ പ്രാധാന്യം നൽകുന്നുണ്ട് ഈ ചിത്രം.യുവനടന്മാരിൽ ശ്രദ്ധേയനായ റോഷൻ മാത്യുവാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ എസ്.ഐ. അജീബ്. എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഏഷ്യാനെറ്റ് ‘കോമഡി ഷോയിലെ അവതാരികയായും,കിസ്മത്ത്, എന്ന ചിത്രത്തിലെ നായികയുമായി തിളങ്ങിയ ശ്രുതി മേനോനാണ് ഈ ചിത്രത്തിലെ നായിക.ബൈജു സന്തോഷ്, വിനീത് തട്ടിൽ, ഷാജു ശ്രീധർ,തമിഴിലും, മലയാളത്തിലുമായി ശ്രദ്ധേയരായ ഹരീഷ്, വിനോദ് സാഗർ, എന്തി വരും,അതുല്യ ചന്ദ്രൻ, മാസ്റ്റർ ആര്യൻ. എസ്. പൂജാരി ബേബിമിത്രാ സഞ്ജയ്,എന്നിവരും പ്രധാന താരങ്ങളാണ്.ഷിബു ചക്രവർത്തി,സന്തോഷ് വർമ്മ, എന്നിവരുടെ ഗാനങ്ങൾക്ക് ജെറി അമൽദേവ്, മണികണ്ഠൻ അയ്യപ്പഎന്നിവർ ഈണം പകർന്നിരിക്കുന്നു.ഛായാഗഹണം –അജയ് ഡേവിഡ് കാച്ചപ്പിള്ളി.എഡിറ്റിംഗ്- രഞ്ജൻ ഏബ്രഹാം.കലാസംവിധാനം – സാബുറാംമേക്കപ്പ് – പി.വി. ശങ്കർ.കോസ്റ്റും – ഡിസൈൻ- അയിഷാ സഫീർസേട്ട്.നിശ്ചല ഛായാഗ്രഹണം. സലീഷ് പെരിങ്ങോട്ടുകര.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ,അസ്സോസ്സിയേറ്റ് ഡയറക്ടേഴ്സ് – പ്രസാദ് യാദവ്, ഗോപൻകുറ്റ്യാനിക്കാട്.സഹ സംവിധാനം – ആകാശ് എം, കിരൺ ചന്ദ്രശേഖരൻ, സജി മുണ്ടൂർ.ഉണ്ണി വരദം ഫിനാൻസ് കൺട്രോളർ – ആശിഷ് പാലാപ്രൊഡകഷൻ മാനേജേഴ്സ് – അതുൽ കൊടുമ്പാടൻ, അനിൽ ആസാദ്’പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. പ്രതാപൻ കല്ലിയൂർ പ്രൊഡക്ഷൻ – കൺട്രോളർ – പ്രവീൺ.ബി.മേനോൻ.കൂർഗ്, കണ്ണർ, തലശ്ശേരി, ഇരിട്ടി, മുംബൈ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

തിരുവനന്തപുരത്ത് മക്കളെ ചട്ടുകം വെച്ച് പൊള്ളിച്ചു; അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

തിരുവനന്തപുരം കിളിമാനൂരിൽ അമ്മ മക്കളെ ചട്ടുകം വെച്ച് പൊള്ളിച്ചു. ആറും എട്ടും വയസുള്ള പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂർ പുതിയകാവിലുള്ള വീട്ടിൽ...

‘ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്; പ്രതിഷേധം നേരത്തെ രേഖപ്പെടുത്തി, യാതൊരു തീരുമാനവും കേന്ദ്രം കൈക്കൊണ്ടിട്ടില്ല’: മന്ത്രി വി ശിവൻകുട്ടി

കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി ഭാഷാ നയം പാഠപുസ്തകങ്ങളില്‍ നടപ്പാക്കിയ എന്‍ സി ഇ ആര്‍ ടി നടപടിക്കെതിരെ മന്ത്രി വി ശിവൻകുട്ടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക്...

BJP ഇ.ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; ഭരണഘടനാ സംരക്ഷണ റാലി നടത്താൻ കോൺഗ്രസ്

ഭരണഘടനാ സംരക്ഷണ റാലി നടത്താനൊരുങ്ങി കോൺഗ്രസ്. ഏപ്രിൽ 25 മുതൽ 30 വരെ ഭരണഘടനാ സംരക്ഷണ റാലി നടത്തുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്...

ഡൽഹിക്കെതിരെ ഗുജറാത്തിന് വമ്പൻ ജയം; സഞ്ജു ഇല്ലാതെ രാജസ്ഥാന്‍ റോയല്‍സ്, പരാഗ് നയിക്കും, LSGക്ക് ആദ്യ വിക്കറ്റ് നഷ്ടം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലക്‌നൗ നായകന്‍ റിഷഭ് പന്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു....