ആശാ സമരത്തെ തള്ളിപ്പറയേണ്ട കാര്യമില്ല, കൂടുതൽ ആനുകൂല്യം നൽകേണ്ടത് കേന്ദ്ര സർക്കാരെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആശ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നാണ് നിലപാട്. പക്ഷേ ആശ വർക്കർമാർക്ക് കൂടുതൽ ആനുകൂല്യം നൽകേണ്ടത് കേന്ദ്ര സർക്കാരാണ്.എന്നാൽ വേതനം വർധിപ്പിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്.SUCI – ജമാ അത്തെ ഇസ്ലാമി – എസ് ഡി പി ഐ ഉൾപ്പെടെ യോജിച്ച് സംസ്ഥാനത്തിനെതിരെ സമരം നടത്തുകയാണ്. എന്നാൽ മഴവിൽ സഖ്യമുണ്ടാക്കി കേരളത്തിലെ ഗവൺമെൻ്റിനെ ഒരു പാഠം പഠിപ്പിക്കാമെന്നാണ് കരുതുന്നതെങ്കിൽ ജനങ്ങളുടെ പിന്തുണ ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തിൻ്റെ കുന്തമുന തിരിയേണ്ടത് കേന്ദ്ര സർക്കാരിനെതിരെയാണ്.കേരളത്തിൻ്റെ വളർച്ച തടയാൻ അർഹതപ്പെട്ട ആനുകൂല്യം തരാതെ ലക്ഷക്കണക്കിന് രൂപ കേന്ദ്രം പിടിച്ചു വെച്ചു. ആദ്യത്തെ അഞ്ച് വർഷം കിഫ്ബി ഉള്ളത് കൊണ്ടാണ് പ്രതിസന്ധി മറികടന്നതെന്നും ഇതോടെ കിഫ്ബിയുടെ മുന്നേറ്റത്തെ തടയാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.