പ്രണയത്തിൽ നിന്ന് പിന്മാറി; തമിഴ്‌നാട്ടിൽ പതിനേഴുകാരിയെ തീകൊളുത്തി യുവാവ്

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് പതിനേഴ് വയസ്സുകാരിയെ തീകൊളുത്തി കൊന്ന് ആൺസുഹൃത്ത്.ചികിത്സയിലായിരുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശിനിയായ പെൺകുട്ടി തൂത്തുക്കുടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. പെൺകുട്ടിക്ക് അറുപത്തിയഞ്ച് ശതമാനത്തോളം പൊള്ളലേറ്റിരുന്നതായി പൊലീസ് പറഞ്ഞു.സംഭവത്തിൽ മുഖ്യപ്രതിയായ ആൺസുഹൃത്ത് സന്തോഷും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. കുടുംബം എതിർത്തതിന്റെ തുടർന്ന് പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറി.പിന്നീട് വീട്ടുകാർ കുട്ടിയെ കീല നമ്പിപുരത്തുള്ള മുത്തശ്ശിയുടെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു.എന്നാൽ സന്തോഷ് പെൺകുട്ടിയെ നിരന്തരം പിന്തുടരുകയും മാർച്ച് 23 ന് ഇയാളും സുഹൃത്ത് മുത്തയ്യയും ചേർന്ന് പെൺകുട്ടിയെ അനുനയിപ്പിക്കാൻ കീല നമ്പീപുരത്ത് എത്തുകയും ചെയ്തു.എന്നാൽ ബന്ധം തുടരാൻ വിസമ്മതിച്ച പെൺകുട്ടിയെ ഇയാൾ തീകൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് സന്തോഷിനെയും സുഹൃത്ത് മുത്തയ്യയെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു, പെൺകുട്ടി മരണപെട്ടതിനെ തുടർന്ന് ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി എഫ്‌ഐആറിൽ മാറ്റം വരുത്തുമെന്നും,സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...