എം.വി. ഗോവിന്ദനും കുടുംബവും ഒരാഴ്ച നീളുന്ന വിദേശ സന്ദർശനത്തിനായി പുറപ്പെട്ടു

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കുടുംബവും ഒരാഴ്ച നീളുന്ന വിദേശ സന്ദർശനത്തിനായി പുറപ്പെട്ടു.

ഓസ്ട്രേലിയയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് യാത്ര. സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബെയ്ൻ, പെർത്ത് എന്നീ നഗരങ്ങളില്‍ ഇടത് അനുകൂല സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

പാർട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്ന് എം.വി. ഗോവിന്ദൻ യാത്ര വൈകിപ്പിക്കുകയായിരുന്നു. ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി സെപ്റ്റംബർ 24-ന് അദ്ദേഹം തിരിച്ചെത്തുമെന്നാണ് വിവരം.

പാർട്ടി ജനറല്‍ സെക്രട്ടറിയുടെ ഒഴിവ് നികത്തുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക സെപ്റ്റംബർ 27 മുതല്‍ 30 വരെ നടക്കുന്ന പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളാണ്. അടുത്ത പാർട്ടി കോണ്‍ഗ്രസിന് ഏഴുമാസം മാത്രമേ ബാക്കിയുള്ളൂ.

2025 ഏപ്രില്‍ രണ്ടുമുതല്‍ ആറ് വരെ തമിഴ്നാട്ടിലെ മധുരയില്‍ വച്ചാണ് സി.പി.എമ്മിന്റെ 24-ാം പാർട്ടി കോണ്‍ഗ്രസ്.

Leave a Reply

spot_img

Related articles

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...