ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതിനെ തുടര്‍ന്ന് എറണാകുളത്ത് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിരുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഇന്ന് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങും.
കര്‍ശനമായ സന്ദര്‍ശക നിയന്ത്രണത്തോടെയും മെഡിക്കല്‍ ടീമിന്റെ പരിചരണത്തിലുമാണ് വീട്ടിലേക്ക് മടങ്ങാന്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കിയിട്ടുള്ളത്.
ഫെബ്രുവരി 20 നാണ് മഅ്ദനിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.
ഒന്നര മാസത്തിന് ശേഷമാണ് ആശുപത്രി വിടുന്നത്.
ദിവസേനയുള്ള പെരിറ്റോണിയല്‍ ഡയാലിസിസ് മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ വീട്ടില്‍ തുടരുന്നതിനാണ് തീരുമാനം.