നവവരൻ കുടുംബത്തിലെ എട്ടുപേരെ കൊന്ന് ജീവനൊടുക്കി.
മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് ഇത്തരമൊരു സംഭവം നടന്നത്.
കൂട്ടക്കൊലപാതകത്തിൽ നടുങ്ങിയിരിക്കുകയാണ് നാട് മുഴുവൻ.
പുലർച്ചെ 2.30നായിരുന്നു സംഭവം നടന്നത്.
ചിന്ദ്വാര നഗരത്തിൽ നിന്ന് 145 കിലോമീറ്റർ അകലെയുള്ള ആദിവാസി ഗ്രാമമായ ബോദൽ കച്ചാറിലാണ് കൊലപാതകം നടന്നത്.
കുടുംബം ഉറങ്ങിക്കിടക്കുമ്പോൾ ഭുര എന്ന ദിനേശ് ഗോണ്ട (30) അക്രമം കൊടാലി ഉപയോഗിച്ച് എല്ലാവരെയും കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ഇയാൾ വിവാഹിതനായത്.
അമ്മ സിയാബായി (55), ഭാര്യ വർഷ (23), സഹോദരൻ ശ്രാവൺ കുമാർ (35), ശ്രാവണിൻ്റെ ഭാര്യ ബാരതോബായി (30), സഹോദരി പാർവതി (16), കൃഷ്ണ (5), സെവന്തി (4), ദീപ (1) എന്നിവരാണ് കൊല്ലപ്പെട്ടത്.
എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
മുത്തശ്ശി രക്ഷപ്പെട്ടു.
അയൽവാസിയായി ബന്ധുവിനെയും ആക്രമിച്ചു.
നിലവിളി കേട്ട് അയൽക്കാർ വീട്ടിലേക്ക് എത്തിയപ്പോൾ ദിനേശ് ഓടി രക്ഷപ്പെട്ടു.
തുടർന്ന് ഇയാളെ വീടിന് 100 മീറ്റർ അകലെയുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.