ആശമാരുടെ മഹാറാലി 18 ന്

കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആശമാരുടെ രാപകൽ സമരയാത്ര 18ന് മഹാറാലിയായി സെക്രട്ടേറിയറ്റിനു മുന്നിലെത്തും.രാവിലെ 10ന് പിഎംജി ജംക്‌ഷനിൽ പ്രകടനം ആരംഭിക്കും.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മഹാറാലി ഉദ്ഘാടനം ചെയ്യും.മേയ് 5ന് കാസർകോട്ടുനിന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ.ബിന്ദുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച യാത്ര സംസ്ഥാനത്തെ എല്ലാ ജില്ലകളിലൂടെയും കടന്നാണ് തിരുവനന്തപുരത്ത് എത്തിയത്.ആശാ പ്രവർത്തകരുടെ ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക, പെൻഷൻ ഏർപ്പെടുത്തുക, ഓണറേറിയത്തിനു ബാധകമാക്കിയ മുഴുവൻ മാനദണ്ഡങ്ങളും പിൻവലിക്കുക, എല്ലാ മാസവും 5-ാം തീയതിക്കു മുൻപ് മുടങ്ങാതെ ഓണറേറിയം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 10 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിത രാപകൽ സമരത്തിന്റെ തുടർച്ചയായാണ് രാപകൽ സമരയാത്ര തുടങ്ങിയത്.സെക്രട്ടേറിയറ്റിനു മുന്നിലെ രാപകൽ സമരം ഇന്ന് 127 ദിവസം പൂർത്തി യാക്കും.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...