ആലപ്പുഴ- ഓച്ചിറ സ്റ്റേഷൻ യാർഡുകളിലെ അറ്റകുറ്റപ്പണി; ഇന്ന് ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം

ആലപ്പുഴ- ഓച്ചിറ സ്റ്റേഷൻ യാർഡുകളിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ഇന്ന് ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തി. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകള്‍ വൈകുമെന്നും റെയില്‍വേ അധികൃതർ അറിയിച്ചു.നിസാമുദീൻ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം-എംജിആർ ചെന്നൈ വീക്ക് ലി സൂപ്പർഫാസ്റ്റ് എന്നിവ ഭാഗികമായി റദ്ദാക്കിയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. മംഗളൂരു- തിരുവനന്തപുരം എക്സ്പ്രസ് , രാമേശ്വരം – തിരുവനന്തപുരം അമൃത എക്സ്പ്രസ്, ഗുരുവായൂർ – താംബരം എക്സ്പ്രസ്, നിലമ്ബൂർ – തിരുവനന്തപുരം രാജ്യ റാണി എക്സ്പ്രസ് , തിരുപ്പതി – കൊല്ലം ജംങ്ഷൻ വീക്ക്ലി എക്സ്പ്രസ്, ചെന്നൈ സെൻട്രല്‍ – തിരുവനന്തപുരം സെൻട്രല്‍ സൂപ്പർഫാസ്റ്റ്, മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ്, ചെന്നൈ എഗ് മോർ – ഗുരുവായൂർ എക്സ്പ്രസ് എന്നിവ വൈകിയോടും. കൊല്ലം – ആലപ്പുഴ മെമു,കൊല്ലം ജംങ്ഷൻ-എറണാകുളം ജംങ്ഷൻ എക്സ്പ്രസ്, മംഗളൂരു – തിരുവനന്തപുരം അന്ത്യോദയ എക്സ്പ്രസ് എന്നീ ട്രെയിനുകളും വൈകും.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....