തൃശൂർ പുതുക്കാട് പൊടിമില്ലില്‍ വൻ തീപിടുത്തം. ദേശീയപാതയോരത്തെ പൊടി മില്‍ കത്തിനശിച്ചു. അർധ രാത്രിയോടെയായിരുന്നു മില്ലില്‍ തീപിടുത്തം ഉണ്ടായത്.പുതുക്കാട് സ്വദേശി താഴത്ത് രാജന്റെ ഫ്ളവർമില്ലിനാണ് തീപിടിച്ചത്.മില്ലിലുണ്ടായിരുന്ന യന്ത്രസാമഗ്രികള്‍ കത്തിനശിച്ചു. ഷോർട്ട്സർക്യൂട്ടാണ് അഗ്നിബാധയ്‌ക്ക് പിന്നിലെ കാരണമെന്ന് സംശയിക്കുന്നത്. തൃശൂർ , പുതുക്കാട് , ചാലക്കുടി ഫയർസ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ എത്തിയാണ് തീയണച്ചത്.