ലോക്സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് ബിജെപി സ്ഥാനാർത്ഥിയായി പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവി മത്സരിച്ചേക്കുമെന്ന് സൂചന.
ബിജെപി നേതൃത്വം മേജർ രവിയുമായി ചർച്ചകള്‍ നടത്തി.
അതേസമയം കൊല്ലത്ത് കുമ്മനം രാജശേഖരനും ബിജെപി ജില്ലാ അധ്യക്ഷൻ ബി ബി ഗോപകുമാറും പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.
ആലത്തൂരില്‍ പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പല്‍ സരസ്വതി ടീച്ചറെയാണ് പരിഗണിക്കുന്നത്.