ഭക്തലക്ഷങ്ങൾക്ക് ദർശനപുണ്യമായി മകരവിളക്ക്

ഭക്തലക്ഷങ്ങൾക്ക് ദർശനപുണ്യമായി മകരവിളക്ക്. പന്തളം കൊട്ടാരത്തിൽ നിന്നും ഘോഷയാത്രയായി എത്തിച്ച തിരുവാഭരണം അയ്യപ്പസ്വാമിക്ക് ചാർത്തി മഹാദീപാരാധന നടത്തിയ സമയത്താണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞത്. ആകാശത്ത് മകരജ്യോതി നക്ഷത്രവും ഉദിച്ചതോടെ ശരണ മന്ത്രങ്ങൾ ഉച്ചസ്ഥായിയിലായി.

കാത്തിരുന്ന കണ്ണുകൾക്കിത് മോഹ സാഫല്യം, മനസ്സുകൾക്കിത് ആത്മസായൂജ്യം.
ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ചൊവ്വാഴ്ച സന്ധ്യയ്ക്ക് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞത്, ഇതേ സമയം തന്നെ ആകാശത്ത് മകരജ്യോതി നക്ഷത്രം ദൃശ്യമായതോടെ ഭക്തരുടെ ശരണ മന്ത്രങ്ങൾ കാനനത്തിൽ ഭക്തിയുടെ അലയൊലികൾ തീർത്തു. 6.43 മുതൽ മൂന്ന് തവണയാണ് വിളക്ക് തെളിഞ്ഞത്.

രാവിലെ 8.45 ന് മകരസംക്രമ പൂജയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പന്തളത്ത് നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയിൽ നിന്നും ദേവസ്വം, സർക്കാർ പ്രതിനിധികൾ ചേർന്ന് ആചാര പരമായി സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു എതിരേല്പ്.

തുടർന്ന് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ, ദേവസ്വം ബോർഡ്‌ പ്രസിഡൻ്റ് പി എസ് പ്രശാന്ത്, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവർ ചേർന്ന് തിരുവാഭരണ ഘോഷയാത്രയ്ക്ക് സ്വീകരണം നല്കി.

തുടർന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാർത്തി മഹാദീപാരാധന നടത്തി. സർവ്വാഭരണ വിഭൂഷിതനായി അയ്യപ്പസ്വാമിയിൽ ചൈതന്യം നിറഞ്ഞ സമയത്താണ് പൊന്നമ്പലമേട്ടിൽ മകരവിളക്കും, ആകാശത്ത് മകരജ്യോതി നക്ഷത്രവും തെളിഞ്ഞത്.

ഒരു വർഷം പ്രാർത്ഥനാപൂർവ്വം കാത്തിരുന്ന സഹസ്രകണ്ഠങ്ങളിൽ നിന്നുയർന്ന ശരണ മന്ത്രങ്ങൾ കാനനത്തിനെ ഭക്തിയുടെ പരകോടിയിലെത്തിച്ചു.സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി രണ്ട് ലക്ഷത്തിൽപ്പരം ഭക്തരാണ് മകരവിളക്കിൻ്റേയും, മകരജ്യോതിയുടേയും പുണ്യം പേറിയത്.മകരവിളക്കിന് സുരക്ഷയടക്കം വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ദർശനസുകൃതത്തിൻ്റെ ആത്മസംതൃപ്തിയോടെ മലയിറങ്ങിയ ഭക്തർക്ക് ഇനി ഒരു വർഷം നീണ്ട കാത്തിരിപ്പ്, കാനനവാസൻ്റെ പൊന്നമ്പലമേട്ടിലെ മകരവിളക്കിനായി.

Leave a Reply

spot_img

Related articles

വെഞ്ഞാറമൂടിന് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നാളുകൾ

വെഞ്ഞാറമൂടിന് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നാളുകളാണ്. നടപ്പിലാകുന്നത് നാടിന്റെ ചിരകാല സ്വപ്‌നം. വെഞ്ഞാറമൂട് ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം വേണമെന്ന നാടിന്റെ ആവശ്യം മേല്‍പ്പാല...

പി.സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി

വിദ്വേഷ പ്രസംഗത്തില്‍ കേരള ജനപക്ഷം പാര്‍ട്ടി സ്ഥാപക നേതാവും, മുൻ എം.എൽ.എ യുമായ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി. കേസ് ഈ...

കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു; കെ സി ബി സി മദ്യവിരുദ്ധ സമിതി

കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു; സര്‍ക്കാര്‍ മദ്യപരുടെ ബലഹീനതയെ ചൂഷണം ചെയ്യുന്നു: കെ സി ബി സി മദ്യവിരുദ്ധ സമിതി.കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകളും നാട്ടില്‍...

കൗണ്‍സലര്‍ ഒഴിവ്

കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് ഐഡിയു സുരക്ഷാ പ്രൊജക്ടില്‍ കൗണ്‍സലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി,...