ബോബി ചെമ്മണൂര്‍ ഇന്ന് പുറത്തിറങ്ങിയേക്കും

നടി ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ച വ്യവസായി ബോബി ചെമ്മണൂര്‍ ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയേക്കും.ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ഇന്നലെ ഇറങ്ങിയെങ്കിലും ബോബി ചെമ്മണൂര്‍ ജയിലില്‍ മോചിതനായിരുന്നില്ല. ജാമ്യ ഉത്തരവുമായി അഭിഭാഷകര്‍ കാക്കനാട് ജില്ലാ ജയിലില്‍ എത്തിയെങ്കിലും ബോബി സഹകരിക്കാന്‍ തയാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച്‌ ജയിലില്‍ത്തുടരുകയാണെന്ന് ഇന്നലെ അഭിഭാഷകരോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകര്‍ മടങ്ങുകയായിരുന്നു. കൂടുതല്‍ മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി ബോബിയുടെ നാടകമാണിതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇന്നും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ലെങ്കില്‍ ജയില്‍മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ജയില്‍ അധികൃതരുടെ തീരുമാനം.

ബോബി ചെമ്മണൂരിന്റെ നടപടി പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചേക്കും. ഇന്നലെ രാവിലെ ബോബിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി, വൈകീട്ട് ജാമ്യ ഉത്തരവ് പുറത്തിറക്കിയിരുന്നു. നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ഈ മാസം 9 നാണ് കോടതി ബോബിയെ റിമാന്‍ഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലില്‍ അടച്ചത്.

ജാമ്യം ലഭിച്ചിട്ടും ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് ഇറങ്ങാൻ വൈകിയതിന് വിശദീകരണം തേടി ഹൈക്കോടതി

ബോബിയുടെ അഭിഭാഷകരോട് ഇന്ന് കോടതിയിൽ ഹാജരാകാൻ ഹൈകോടതി നിർദ്ദേശിച്ചു.
ബോബി ചെമ്മണ്ണൂർ ജാമ്യ ഉത്തരവ് കൈമാറി എങ്കിലും ഉത്തരവ് ഇന്നലെ രാത്രി എത്തിക്കാൻ വൈകിയത് ഗതാഗത കുരുക്ക് മൂലമെന്ന് അഭിഭാഷകൻ്റെ വിശദീകരണം.

Leave a Reply

spot_img

Related articles

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...