എന്‍ എം വിജയന്റെ മരണം : കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവര്‍ക്ക് ഇന്ന് നിര്‍ണായകം. മൂന്നുപേരും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വയനാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

കേസ് ഡയറി പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് പൊലീസ് കോടതിയെ അറിയിക്കും. പൊലീസ് കേസെടുത്തതിന് പിന്നാലെ ഐസി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ ഒളിവിലാണ്.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് എന്‍എം വിജയനും മകന്‍ ജിജേഷും ആത്മഹത്യ ചെയ്തത്. ബത്തേരിയിലെ സഹകരണ ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെ പാര്‍ട്ടിക്കായി പണം വാങ്ങിയെന്നും, എന്നാല്‍ നിയമനം നടക്കാതെ വന്നപ്പോള്‍, ബാധ്യത മുഴുവന്‍ തന്റെ തലയിലായി എന്നുമാണ് എന്‍ എം വിജയന്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.

Leave a Reply

spot_img

Related articles

ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും തലമുടി വളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ട് – ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ ഇഷ്ടപ്രകാരം തലമുടിവളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. കണ്ണുകളോ, മുഖമോ മറയാത്തരീതിയിലും, വൃത്തിയായും, സുരക്ഷിതമായും മുടി...

ആൻ്റോ അഗസ്റ്റിൻ്റെ വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

ആൻ്റോ അഗസ്റ്റിൻ്റെ വയനാട്ടിലെ വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത സംഭവത്തിൽ എക്സൈസ് വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു .അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആർ.എം....

മാതൃകാപരമായ ശിക്ഷയെന്ന് ടി.പി. സെൻകുമാർ

മുൻ ഡി.ജി.പിയും ഉന്നത ഉദ്യോഗസ്ഥനുമായ ടോമിൻ തച്ചങ്കരിക്ക് എതിരെയുള്ള വിജിലൻസ് വിധിയെ സ്വാഗതം ചെയ്ത് മുൻ ഡിജിപി സെൻകുമാർ. പലവിധ രാഷ്ട്രീയ-ഉദ്യോഗസ്ഥ സമ്മർദ്ദങ്ങളെയും അതിജീവിച്ചുകൊണ്ടുള്ള...

യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് സുരേഷ് ഗോപി

യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേരള സർക്കാരിൽ നിന്നും മുൻപ് ഇല്ലാത്ത വിധം പിന്തുണയും സഹായവും ലഭിക്കുന്നുണ്ടെന്നും, മുഖ്യമന്ത്രി അടക്കമുള്ളവരെ...