മലങ്കര സഭാക്കേസ് : സുപ്രീം കോടതി നിലപാടിനെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ

മലങ്കരസഭാക്കേസിൽ യാക്കോബായ പക്ഷം അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 6 പള്ളികൾ യഥാർത്ഥ അവകാശികൾക്ക് വിട്ടു നൽകണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ.

1934 ലെ മലങ്കര സഭാ ഭരണഘടനയെ ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിക്കുന്നതാണ് കോടതി വിധിയെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു

മലങ്കര സഭയുടെ പള്ളികൾ 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടവയാണെന്ന 2017 ലെ സുപ്രീം കോടതി വിധി അന്തിമമാണെന്ന് കോടതി ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ്. നിങ്ങൾ കോടതിയലക്ഷ്യം നേരിടുന്നവരാണെന്നാണ് വിഘടിത വിഭാഗത്തോട് സുപ്രീം കോടതി പറഞ്ഞത്. അത്തരക്കാരെ സഹായിക്കുന്ന സർക്കാർ നിലപാട് പൊതുസമൂഹത്തിന് മുന്നിൽ ചോദ്യം ചെയ്യപ്പെടും.പരമോന്നത കോടതിയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ട സ്ഥിതിക്ക് സർക്കാർ ഇനിയെങ്കിലും സത്യത്തിനൊപ്പം നിൽക്കണമെന്ന് മാർ ദിയസ്കോറസ് പറഞ്ഞു.

സുപ്രീം കോടതിയുടെ വിധി നടപ്പാകുന്നില്ലെങ്കിൽ പിന്നെ പൗരൻ എവിടേക്ക് പോകുമെന്ന ചോദ്യം പ്രസക്തമാണെന്നും മെത്രാപ്പോലീത്ത പ്രതികരിച്ചു. 1934ലെ ഭരണഘടന അനുസരിച്ച് സഭയിൽ സമാധാനം ഉണ്ടാകുവാൻ സഹകരിക്കുന്ന എല്ലാവരെയും സർവാത്മനാ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

spot_img

Related articles

പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനട യാത്രക്കാർ മരിച്ചു

ത്യശൂർ വാണിയംപാറയിൽ പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനടയാത്രക്കാർ മരിച്ചു. മണിയൻകിണർ സ്വദേശി രാജു (50), ജോണി(57) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ്...

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി.വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം വിരുദ്ധ പ്രസ്താവന മുസ്ലിം ലീഗിനെതിരാണെന്ന പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ പികെ...

ഫോണിലൂടെ മുത്തലാഖ്; കൊണ്ടോട്ടി സ്വദേശിക്കെതിരെ കേസെടുത്തു

മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു.സ്ത്രീധന പീഡനം, ഗാർഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ...

അഭിഭാഷക-വിദ്യാർത്ഥി സംഘർഷം; പൊലീസുകാരെ മർദിച്ചതിൽ പത്തോളം പേർക്കെതിരെ കേസ്

കൊച്ചിയിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സം​ഘർഷത്തിൽ പൊലീസുകാരെ മർദിച്ചതിലും കേസെടുത്തു. പൊലീസുകാരെ മർദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന വിദ്യാർത്ഥികളും അഭിഭാഷകരുമായ പത്തോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ...