ദുരിതബാധിതര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സന്നദ്ധതയറിയിച്ച് മലങ്കര സുറിയാനി സഭ

മുണ്ടക്കൈ- ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സന്നദ്ധത അറിയിച്ച് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ. ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന പുനരധിവാസ പദ്ധതികളുമായി സഹകരിച്ച് 50 വീടുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്തും മാനദണ്ഡങ്ങള്‍ക്ക് വിധേയമായും നിര്‍മ്മിച്ചു നല്‍കും. വീട് നിര്‍മ്മിക്കാന്‍ സന്നദ്ധത അറിയിച്ചുള്ള കത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ജില്ലാ കളക്ടറുടെ ചേബറില്‍ റവന്യൂ – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍, വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ എന്നിവര്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ മാത്യൂസ് ത്രിതീയ കത്ത് കൈമാറി. യൂഹാനോന്‍മാര്‍ പോളിക്കര്‍പ്പോസ് (അങ്കമാലി), ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് (സുല്‍ത്താന്‍ ബത്തേരി), സഭാ ട്രസ്റ്റി റോണി വര്‍ഗീസ്, സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

ഭാര്യയോട് ക്ഷമ പറഞ്ഞ് ഗണേഷ് കുമാർ; തർക്കം ഒത്തുതീർപ്പിലേക്ക്

ഭാര്യ ബിന്ദു മേനോനോട് ക്ഷമാപണം നടത്തി മന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി അദ്ദേഹം സംസാരിച്ചു.ഇന്നലെ താൻ വൈകാരികമായി...

ഇ.ശ്രീധരൻ വിളിച്ച യോഗത്തില്‍ കളക്ടറടക്കം പങ്കെടുത്തില്ല

അതിവേഗ റെയില്‍വേ പദ്ധതിയെക്കുറിച്ച്‌ വിശദീകരിക്കാൻ മെട്രോമാൻ ഇ.ശ്രീധരൻ മലപ്പുറത്ത്‌ വിളിച്ച ആദ്യയോഗത്തില്‍ ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തില്ല....

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി.രാവിലെ എട്ട് മണി മുതല്‍ രണ്ട് വരെയാണ് സമയം കൂട്ടിയത്. നേരത്തേ ഇത് ഒരു മണി വരെയായിരുന്നു.ആശുപത്രി...

ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും; മന്ത്രിസഭ യോഗത്തിലും പങ്കെടുക്കും

വിവാദങ്ങള്‍ക്കിടെ ഇന്ന് രാവിലെ 10 മണിക്ക് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഗണേഷ് കുമാർ പങ്കെടുക്കും.പ്രതിപക്ഷം ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമ്പോള്‍ തുടർ നടപടികള്‍ ആലോചിച്ച്‌...