മഞ്ചേരിയിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം.
വാഹനാപകടത്തിൽ ഒരാൾ മരിച്ചു.
26 പേര്‍ക്ക് പരിക്കേറ്റു.
മഞ്ചേരി ചെങ്ങര സ്വദേശി ലത്തീഫിന്റെ മകൻ ഹംദാൻ ആണ് അപകടത്തിൽ മരിച്ചത്.
അതേസമയം, സംസ്ഥാനത്ത് ഈ അപകടം കൂടാതെ വേറെ മൂന്നിടത്ത് കൂടി അപകടമുണ്ടായിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിൽ ബസും ഇന്നോവ കാറും കൂട്ടിയിടിച്ചു.
കോഴിക്കോട് ചാത്തമംഗലത്ത് സ്വകാര്യ ബസ് മരത്തിലിടിച്ചു.
കോഴിക്കോട് തന്നെ പയ്യോളിയിൽ പൊലീസുകാര്‍ സഞ്ചരിച്ച ജീപ്പ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞും അപകടമുണ്ടായിട്ടുണ്ട്.