U19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം മുഹമ്മദ് ഇനാൻ

2024ലെ U19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമില്‍ മലയാളി താരം മുഹമ്മദ് ഇനാൻ ഇടം നേടി. തൃശൂർ അയ്യന്തോള്‍ സ്വദേശികളായ ഷാനവാസിന്റെയും റഹീനയുടെയും മകനാണ് മുഹമ്മദ് ഇനാൻ. ഓസ്‌ട്രേലിയക്കെതിരെയായ അണ്ടര്‍ – 19 ടെസ്റ്റ് – ഏകദിന പരമ്പരയില്‍ ഇനാന്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡിന് ടീമിലിടം നേടാന്‍ സാധിച്ചില്ല.രണ്ട് പരമ്പരകളും ഇന്ത്യ ജയിച്ചപ്പോള്‍ നിര്‍ണായക ശക്തിയായത് മുഹമ്മദ് ഇനാന്റെ മിന്നുന്ന പ്രകടനമായിരുന്നു. ഏകദിനത്തില്‍ 6 വിക്കറ്റും ടെസ്റ്റില്‍ 16 വിക്കറ്റും നേടി മികച്ച പ്രകടനമാണ് ഇനാന്‍ ഈ മത്സരങ്ങളിലുടെനീളം പുറത്തെടുത്തത്. ഇപ്പോള്‍ നടന്നു വരുന്ന കൂച്ച് ബെഹാര്‍ ട്രോഫിയിലും ഇനാന്‍ കളിക്കുന്നുണ്ട്.ബിഹാറില്‍ നിന്നുള്ള 13 കാരനായ വൈഭവ് സൂര്യവൻഷിയെയും ബിസിസിഐ ഇന്ത്യയുടെ 15 അംഗ ടീമിലേക്ക് തിരഞ്ഞെടുത്തു. നവംബർ 30 മുതല്‍ ഡിസംബർ 8 വരെ യുഎഇയില്‍ നടക്കുന്ന ടൂർണമെൻ്റ് 50 ഓവർ ഫോർമാറ്റിലാണ് നടക്കുക. ഉത്തർപ്രദേശില്‍ നിന്നുള്ള മുഹമ്മദ് അമൻ ആണ് ടീമിന്റെ ക്യാപ്റ്റൻ.

Leave a Reply

spot_img

Related articles

പുളിക്കല്‍ കവലയില്‍ 3 കോടി രൂപയുടെ ഇന്‍ഡോര്‍ സ്റ്റേഡിയം – നിര്‍മ്മാണോദ്ഘാടനം നടത്തി ഡോ.എന്‍.ജയരാജ്

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ സ്‌പോര്‍ട്‌സ് പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ നിയോജകമണ്ഡലം ഒരു സ്‌പോര്‍ട്‌സ് ഹബ് ആയി മാറും വാഴൂര്‍ പുളിക്കല്‍ കവലയില്‍ 3 കോടി രൂപയുടെ ഇന്‍ഡോര്‍...

നാലാം പോരാട്ടത്തിൽ ഡിങ് ലിറനെ സമനിലയില്‍ പിടിച്ച് ഗുകേഷ്

ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ നാലാം പോരാട്ടം സമനിലയില്‍. ഇന്ത്യന്‍ കൗമാരതാരം ഡി ഗുകേഷും നിലവിലെ ലോക ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനും തമ്മിലാണ് മത്സരം.42...

ലോക ചെസ് ചാംപ്യന്‍ഷിപ്പ്: ആദ്യ റൗണ്ടിൽ ഡി ഗുകേഷിന് തോൽവി

യുടെ കൗമാരതാരം ഡി ഗുകേഷിനു തോൽവി.ചൈനയുടെ ഡിങ് ലിറനോടാണ് ഗുകേഷ് തോറ്റത്.ആദ്യ മല്‍സരത്തില്‍ ഗുകേഷ് വെള്ളക്കരുക്കളുമായും ഡിങ് ലിറന്‍ കറുത്തകരുക്കളുമായാണ് മത്സരിച്ചത്.ലോകചാമ്പ്യന്‍ഷിപ്പ് കിരീടത്തിന് മത്സരിക്കുന്ന...

പെർത്ത് ടെസ്റ്റിൽ ഇന്ത്യ 295 റൺസിന് ഓസ്ട്രേലിയയെ തോല്പിച്ചു

പെർത്ത് ടെസ്റ്റിൽ ഇന്ത്യയ്ക്ക് പടുകൂറ്റൻ ജയം; ഓസ്ട്രേലിയയെ തോല്പിച്ചത് 295 റൺസിന്. സ്കോർ -ഇന്ത്യ - ഒന്നാം ഇന്നിംഗ്‌സ് - 150രണ്ടാം ഇന്നിംഗ്സ് - 487/6...