ബംഗളൂരുവിൽ 100 കോടിയുടെ ചിട്ടി തട്ടിപ്പ് നടത്തി മുങ്ങിയ മലയാളി ദമ്പതികൾ രാജ്യം വിട്ടു

ബംഗളൂരുവിൽ 100 കോടിയുടെ ചിട്ടി തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ മലയാളി ദമ്പതികൾ രാജ്യം വിട്ടു.ആലപ്പുഴ സ്വദേശി ടോമി എ.വർഗീസും ഭാര്യ സിനിയും വ്യാഴാഴ്ച മുംബൈയിൽ നിന്നും കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലേക്കാണ് മുങ്ങിയത്. ഇവർക്കെതിരെ ബെംഗളുരു പോലീസിന് 430 പേരാണ് പരാതി നൽകിയത്. ആർ.കെ.പുരത്തിന് അടുത്ത് ഭട്ടാരഹളളിയിൽ 1615 ചതുരശ്ര അടി വലിപ്പമുള്ള പൂർണമായി ഫർണിഷ് ചെയ്ത്‌ത ത്രീ ബെഡ് റൂം ഫ്ളാറ്റ് 1.1 കോടിക്ക് വാങ്ങിയ ദമ്പതികൾ ഒരുകോടിയിലും താഴെ വിലയ്ക്ക് വിറ്റാണ് രാജ്യം വിട്ടത്. ഇവരുടെ കാറുകളും വിറ്റിരുന്നു. പോലീസിന് ലഭ്യമായ സിസി ടിവി ദൃശ്യങ്ങൾ പ്രകാരം ജൂലൈ മൂന്നിന് ഇരുവരും സ്യൂട്ട്കെയ്സുകളുമായി വീട് വിടുന്നത് കാണാം. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഫണ്ടും പിൻവലിച്ചു

ഇടവക പള്ളിയുമായും മലയാളി സംഘടനകളുമായുള്ള അടുപ്പത്തിന്റെ മറവിൽ ആയിരത്തിലധികം പേരെ പറ്റിച്ചാണ് ദമ്പതികൾ രാജ്യം വിട്ടത്. രാമമൂർത്തി നഗറിലെ എ.ആൻഡ് എ ചിട്ടീസിൽ ചൊവ്വാഴ്ച വരെ ഉടമകളെത്തിയിരുന്നു. പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ചതോടെയാണ് രാജ്യം വിട്ടെന്ന് മനസ്സിലായത്. ദമ്പതികളുടെ മകൾ ബംഗളൂരുവിലാണ് താമസിക്കുന്നത്. മക്കളിൽ ഒരാൾ ഗോവയിലും മറ്റൊരാൾ കാനഡയിലുമാണ്. ചില നിക്ഷേപകർ ബന്ധപ്പെട്ടതോടെ ടൊറൻ്റോയിലുള്ള മകനും മുങ്ങി. മകളെയും വിളിച്ചിട്ട് കിട്ടുന്നില്ല. നിക്ഷേപകർ വാട്‌സാപ്പിൽ ഗ്രൂപ്പുണ്ടാക്കി ആശയവിനിമയം ചെയ്യുകയും പരാതികൾ പിന്തുടരുകയും ചെയ്യുന്നു. തങ്ങൾക്കുണ്ടായ നഷ്ടത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും നികത്താൻ ആയെങ്കിൽ എന്നാണ് അവർ ആശിക്കുന്നത്. മതചടങ്ങുകളിലും പള്ളി ഉത്സവങ്ങളിലും എല്ലാം സജീവമായി പങ്കെടുക്കുരയും പല പരിപാടികളും കമ്പനി വഴി സ്പോൺസർ ചെയ്യുകയും ചെയ്ത ടോമിയും ഷിനിയും പതിയെ പതിയെ സമൂഹത്തിന്റെ വിശ്വാസം ആർജ്ജിച്ചെടുക്കുകയായിരുന്നു. ഈ വർഷ ജനുവരിയിലും ഒരു ദേവാലയ തിരുനാൾ ഇവരുടെ മേൽനോട്ടത്തിൽ നടന്നിരുന്നു.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...