മലയാളി ഫ്രം ഇന്ത്യ


“ജനഗണമന” ചിത്രത്തിന് ശേഷം ഷാരിസ് മുഹമ്മദിന്റെ തിരകഥയിൽ ഡിജോ സംവിധാനം ചെയുന്ന “മലയാളി ഫ്രം ഇന്ത്യ ” എന്ന ചിത്രത്തിൽ വിജയ്കുമാർ ഒരു മുഖ്യവേഷത്തിൽ എത്തുന്നു. നിവിൻപോളി ചിത്രത്തിൽ ഇതാദ്യമായിട്ടാണ് വിജയ്കുമാർ അഭിനയിക്കുന്നത്. വിജയ്കുമാറിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, മഞ്ജുപിള്ള, സലീംകുമാർ, രഞ്ജീപണിക്കർ എന്ന നീണ്ട താര നിര തന്നെ അണിനിരക്കുന്നു. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലെസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിന്റെ നാല്പതു ദിവസത്തെ ഷെഡ്യൂൾ ദുബായിൽ തീർത്ത ശേഷമാണ് ചിത്രീകരണം പൂർത്തിയാകാൻ സംവിധായകനും കൂട്ടരും പാലക്കാടിന് അടുത്തുള്ള കൊല്ലംങ്കോട് എന്ന പ്രദേശത്തു എത്തിയത്. സമകാലിക രാഷ്ട്രിയം തമാശ രൂപത്തിൽ അവതരിപ്പിക്കാൻ ആണ് ശ്രമിക്കുന്നത് എന്ന് ചിത്രത്തിന്റെ തിരക്കഥാകൃത് ഷാരിസ് മുഹമ്മദ്‌ പറയുകയുണ്ടായി. “ജനഗണമന” എന്ന ചിത്രം വൻ വിജയമാക്കിയ പ്രേക്ഷകർക് ഒട്ടും നിരാശപെടുത്താത്ത രീതിയിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ അവകാശപെടുന്നത്

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...