ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്.സൈനിക അക്കാദമിയിലെ നീന്തൽക്കുളത്തിലാണ് ബാലുവിന്റെ മൃതദേഹം കണ്ടെത്തിയത്. ജയ്പൂരിലെ ഹവിൽദാർ ആയിരുന്നു ബാലു.ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ട്രെയിനിംഗിനിടെയാണ് സംഭവം. മരണകാരണം വ്യക്തമല്ല.

