ഓസ്ട്രേലിയയിൽ മലയാളി യുവതികൾ കടലിൽ വീണു മരിച്ചു

ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ രണ്ടു മലയാളി യുവതികൾ കടലിൽ വീണു മരിച്ചു.

കണ്ണൂർ നടാൽ നാറാണത്ത് പാലത്തിനു സമീപം ഹിബയിൽ മർവ ഹാഷിം (35), കൊളത്തറ നീർഷാ ഹാരിസ് (ഷാനി 38) മരിച്ചത്.

കൂടെയുണ്ടായിരുന്ന നീർഷയുടെ സഹോദരി റോഷ്‌ന പരുക്കുകളോടെ രക്ഷപ്പെട്ടു.

ഇന്നലെ പ്രാദേശിക സമയം വൈകിട്ടു 4.30ന് ആയിരുന്നു അപകടം.

സിഡ്‌നി സതർലൻഡ് ഷെയറിലെ കർണേലിൽ അവധിയാഘോഷത്തിന് എത്തിയതായിരുന്നു ഇവർ.

പാറക്കെട്ടിലിരുന്നപ്പോൾ തിരമാലകൾ വന്നടിച്ച് മൂന്നുപേരും പാറക്കെട്ടുകൾക്കിടയിലൂടെ കടലിൽ വീഴുകയുമായിരുന്നു.


റോഷ്‌ന പരുക്കുകളോടെ രക്ഷപ്പെട്ടാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്.

Leave a Reply

spot_img

Related articles

സിയാലിൽ അതിവേഗ ഇമിഗ്രേഷൻ തുടങ്ങി

സിയാലിൽ അതിവേഗ ഇമിഗ്രേഷൻ പദ്ധതിയ്ക്ക് തുടക്കമായി. ഉദ്യോഗസ്ഥ സഹായമില്ലാതെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറ പദ്ധതി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ...

ആറാം തവണയും റഹീമിന്റെ കേസ്​ മാറ്റി; മോചനം നീളും

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്റെ മോചനകാര്യത്തിൽ തീരുമാനമായില്ല....

ലോസ് ആഞ്ജലസില്‍ കാട്ടുതീ നിയന്ത്രണാതീതം

യുഎസിലെ ലോസ് ആഞ്ജലസില്‍ കാട്ടുതീ നിയന്ത്രണാതീതം. കാറ്റിന്റെ വേഗം കൂടാന്‍ സാധ്യതയുണ്ടെന്നും തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാമെന്നും മുന്നറിയിപ്പുണ്ട്. മരുഭൂമിയില്‍ നിന്നുള്ള സാന്റ അന...

ലോസ് ആഞ്ജലിസ് കാട്ടുതീയിൽ മരണം 24 ആയി; മരിച്ചവരിൽ ഓസ്‌ട്രേലിയൻ താരം റോറി സൈക്‌സും

ലോസ് ആഞ്ജലിസ് കാട്ടുതീയിൽ മരണം 24 ആയി; മരിച്ചവരിൽ ഓസ്‌ട്രേലിയൻ താരം റോറി സൈക്‌സും. ഹോളിവുഡ് സിനിമാവ്യവസായത്തിന്‍റെ തലസ്ഥാനമായ ലോസ് ആഞ്ജലിസില്‍ കഴിഞ്ഞ ആറുദിവസമായി...