സൗദിയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കാസർകോട് ഏണിയാടി സ്വദേശി ബഷീർ (42) ആണ് മരിച്ചത്. ബഷീറിന് എങ്ങനെയാണ് വെടിയേറ്റതെന്ന് വ്യക്തമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സ്പോൺസറുമായി ബന്ധപ്പെട്ടുവരികയാണെന്നും ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ബീഷയിലെ കിങ് അബ്ദുല്ല ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ 15 വർഷത്തിലധികമായി ബീഷയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ബഷീർ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.