തൃശൂരില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി
വയറ്റില്‍ കുത്തേറ്റ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി.
മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്.
തമിഴ്‌നാട് സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് സംശയം.
അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്.
ഇതുവഴി പ്രഭാത നടത്തിന് പോയ ആളുകളാണ് മൃതദേഹം ആദ്യം കണ്ടത്.
ഇവരാണ് സംഭവം പൊലീസില്‍ അറിയിച്ചത്.
മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.