പള്ളിയോടത്തില്‍ നിന്ന് പമ്പയാറ്റില്‍ വീണയാള്‍ മുങ്ങിമരിച്ചു

ആറന്മുളയില്‍ പള്ളിയോടത്തില്‍ നിന്ന് പമ്പയാറ്റില്‍ വീണയാള്‍ മുങ്ങിമരിച്ചു.

കുറിയന്നൂർ മാർത്തോമാ ഹൈസ്കൂള്‍ അദ്ധ്യാപകൻ ജോസഫ് തോമസ് (55) ആണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. കുറിയന്നൂർ പള്ളിയോടത്തിലായിരുന്നു ഇദ്ദേഹം ഉണ്ടായത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇദ്ദേഹം പമ്പയാറ്റിലേക്ക് വീണുവെന്നാണ് ദൃക് സാക്ഷി കള്‍ നല്‍കിയ വിവരം. പിന്നാലെ ഫയർ ഫോഴ്‌സ് സ്‌കൂബാ സംഘം സ്ഥലത്ത് തെര‌ച്ചില്‍ നടത്തി.

ഒന്നര മണിക്കൂറോളം നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കുന്നതിനായാണ് കുറിയന്നൂ‍ർ പള്ളിയോടത്തില്‍ ഇദ്ദേഹം എത്തിയത്.

Leave a Reply

spot_img

Related articles

പാലായിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 10 പേർക്ക് പരിക്ക്

പാലാ ഏറ്റുമാനൂർ ഹൈവേയിൽ കുമ്മണ്ണൂരിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ യാണ്‌ അപകടം...

മീൻ പിടിക്കുന്നതിനിടെ കടിച്ചു പിടിച്ച മീൻ തൊണ്ടയിൽ കുടുങ്ങി 29കാരൻ മരിച്ചു

മീൻ പിടിക്കുന്നതിനിടെ കടിച്ചു പിടിച്ച മീൻ തൊണ്ടയിൽ കുടുങ്ങി 29കാരൻ മരിച്ചു. ചെന്നൈയിലെ മധുരാന്തകം സ്വദേശി മണികണ്ഠനാണ് മരിച്ചത്. കൈ കൊണ്ട് മീൻ പിടിക്കുന്നതിൽ...

മലങ്കരസഭയുടെ പള്ളികളിൽ യാക്കോബായ വിഭാ​ഗത്തിന് പ്രവേശിക്കാനാവില്ലെന്ന് കോടതി

മലങ്കരസഭയുടെ ദേവാലയങ്ങളിൽ പ്രവേശിക്കുന്നതിനുള്ള നിരോധനം നീക്കണമെന്ന യാക്കോബായ വിഭാ​ഗത്തിന്റെ അപ്പീൽ കോട്ടയം ജില്ലാ കോടതി തള്ളി. യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ്...

കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; പ്രതി നൗഫലിന് ജീവപര്യന്തവും 2,12000 രൂപ പിഴയും

കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവറായ പ്രതി നൗഫലിന് ജീവപര്യന്തവും 2,12000 രൂപ പിഴയും ശിക്ഷ.പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കായംകുളം...