മഹാരാഷ്ട്രയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ റെയിൽവെ ജീവനക്കാരനെ കൊലപ്പെടുത്തി.
ടിടിഇയെയും ആക്രമിച്ചു.
കുത്തേറ്റ റെയിൽവെ കോച്ച് അസിസ്റ്റൻ്റാണ് സംഭവ സ്ഥലത്ത് തന്നെ മരിച്ചത്.
ടിടിഇയ്ക്കും മറ്റൊരു കോച്ച് അറ്റൻഡന്റിനും പരിക്കേറ്റു
ടിക്കറ്റില്ലാതെ യാത്ര ചോദ്യം ചെയ്തതിന് യാത്രക്കാരൻ റെയിൽവേ ജീവനക്കാരനെ കുത്തിക്കൊന്നു.
ഇന്നലെ മുംബൈ – ബംഗളുരു ചാലൂക്യ എക്സ്പ്രസിൽ ലോണ്ട സ്റ്റേഷന് അടുത്ത് വച്ച് ഇന്നലെ രാത്രിയോടെയാണ് സംഭവം.
ടിക്കറ്റ് ചോദിച്ച ടിടിഇയെയും റെയിൽവേ ജീവനക്കാരെയും പ്രതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം പ്രതി ഖാനാപൂർ സ്റ്റേഷന് അടുത്ത് വച്ച് ചാടി രക്ഷപ്പെട്ടു. ഇയാൾ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
കുത്തേറ്റ റെയിൽവെ കോച്ച് അസിസ്റ്റൻ്റാണ് സംഭവ സ്ഥലത്ത് തന്നെ മരിച്ചത്.
ടിടിഇയ്ക്കും മറ്റൊരു കോച്ച് അറ്റൻഡന്റിനും പരിക്കേറ്റിട്ടുണ്ട്.
പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.