നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന പരാതിയുമായി മാനേജർ വിപിൻ കുമാർ. ടൊവിനോ തോമസ് നായകനായ നരിവേട്ട എന്ന ചലചിത്രത്തെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് വിപിൻ പറയുന്നു. ഇന്നലെ രാവിലെ തന്റെ ഫ്ലാറ്റിൽ വന്ന് പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ച് വരുത്തിയാണ് മർദിച്ചത്. മാർകോയ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിന്റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ പറഞ്ഞു. നരിവേട്ടയെ കുറിച്ച് പോസ്റ്റ് ഇട്ടതിന് പിന്നാലെ ഫോണിൽ അസഭ്യം പറഞ്ഞു.പിന്നാലെ ഫ്ലാറ്റിലെത്തി മർദിക്കുകയായിരുന്നുവെന്നും വിപിൻ പറഞ്ഞു.