വേറിട്ട വേഷത്തില്‍ മണികണ്ഠന്‍; ‘രണ്ടാം മുഖം’ ഏപ്രിലില്‍

യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ ടി രാജീവും കെ ശ്രീവര്‍മ്മയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം. മണികണ്ഠൻ ആചാരി ഗംഭീര ലുക്കിൽ എത്തുന്ന രണ്ടാം മുഖം അടുത്ത മാസം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കഷ്ണജിത്ത് എസ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അജയ് പി പോളാണ്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാന് മണികണ്ഠന്‍ ആചാരി. താരത്തിന്‍റ ഏറെ അഭിനയസാധ്യതയുള്ള ചിത്രമാണ് രണ്ടാം മുഖം. മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്.ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. സാമൂഹിക രാഷ്ട്രീയം വളരെ കൃത്യതയോടെ ആവിഷ്ക്കരിക്കുന്ന പുതുമ കൂടി ഈ ചിത്രത്തിനുണ്ട്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. നാട്ടിന്‍പുറത്തിന്‍റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന ഈ സിനിമ ഒരു സമ്പൂര്‍ണ്ണ റിയലിസ്റ്റിക് മൂവി തന്നെയാണ്. സസ്പെന്‍സും ത്രില്ലുമൊക്കെ ഉള്‍ക്കൊള്ളിച്ചുള്ള ചിത്രമാണിതെന്ന് അണിയറക്കാര്‍ പറയുന്നു. നിത്യജീവിതത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ രണ്ടാം മുഖം പ്രക്ഷകരുടെ സ്വന്തം അനുഭവമായി മാറുകയാണ്. തിരക്കഥാ രചനയിൽ ശ്രദ്ധേയനായ കെ. ശ്രീവര്‍മ്മയാണ് രണ്ടാം മുഖത്തിന് രചന നിർവ്വഹിച്ചിരിക്കുന്നത്.അഭിനേതാക്കള്‍ മണികണ്ഠന്‍ ആചാരി, മറീന മൈക്കിള്‍, അഞ്ജലി നായര്‍, ബിറ്റോ ഡേവിസ്, നന്ദന്‍ ഉണ്ണി, വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്പരം പ്രദീപ്, സൂഫി സുധീര്‍, കെ ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രന്‍, രേവതി ശാരി. ബാനര്‍ യു കമ്പനി /കണ്ടാ ഫിലിംസ്, നിര്‍മ്മാണം കെ ടി രാജീവ്, കെ ശ്രീവര്‍മ്മ, കഥ, തിരക്കഥ, സംഭാഷണം കെ ശ്രീവര്‍മ്മ, ക്യാമറ അജയ്. പി. പോള്‍, ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, എഡിറ്റിംഗ് ഹരി മോഹന്‍ദാസ്, സംഗീതം രാജേഷ് ബാബു കെ ശൂരനാട്, ഗാനരചന ബാപ്പു വാവാട്, നിഷാന്ത് കോടമന, ഡോ. പി എന്‍ രാജേഷ് കുമാര്‍, മേക്കപ്പ് അനൂപ് സാബു, ആര്‍ട്ട് ശ്രീജിത്ത് ശ്രീധര്‍, കോസ്റ്റ്യൂം ഡിസൈനര്‍ ആദിത്യ നാണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍, മാർക്കറ്റിംഗ് ഗെഡ് – ഫെബിൻ അങ്കമാലി, പ്രെജക്റ്റ് കോർഡിനേറ്റർ – ഡോ: രാജേഷ് കുമാർ. ജെ എസ്. ഓസ്ടേലിയ, സാജ് ഭാസ്കർ പോറ്റങ്ങാടി . ഫിനാൻസ് മാനേജർ – അഭിജിത് ബിജു,പി ആര്‍ ഒ പി ആര്‍ സുമേരന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സഹദ് നടേമ്മല്‍, സ്റ്റില്‍സ് വിഷ്ണു. രഘു.മാർക്കറ്റിംഗ് – മാജിക് മൂൺ പ്രെഡക്ഷൻസ്.

Leave a Reply

spot_img

Related articles

ആദ്യത്തെ ഒടിയന്‍റെ കഥയുമായി ‘ഒടിയങ്കം’; ഫസ്റ്റ് ലുക്ക് എത്തി

ശ്രീജിത്ത് പണിക്കർ, നിഷ റിധി, അഞ്ജയ് അനിൽ, ഗോപിനാഥ്, സോജ, വദന, പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ സുബ്രഹ്‍മണ്യന്‍...

പ്രേക്ഷകരിൽ വിസ്മയം നിറച്ച് ‘വടക്കൻ’ തിയറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്

മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിക്കൊണ്ട് മലയാളം സൂപ്പർ നാച്ചുറൽ ഹൊറർ ത്രില്ലറായ 'വടക്കന്‍' തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്. ഇതിനകം വിവിധ അന്താരാഷ്‌ട്ര...

ചൊക്രമുടി കയ്യേറ്റം; നടപടിയുമായി റവന്യൂ വകുപ്പ്, പട്ടയങ്ങൾ റദ്ദാക്കി 13.79 ഏക്കർ ഭൂമി തിരിച്ചുപിടിച്ചു

ഇടുക്കി ചൊക്രമുടിയിലെ കയ്യേറ്റത്തില്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചു. കൈയ്യേറ്റ ഭൂമിയിലെ പട്ടയങ്ങൾ റദ്ദാക്കി 13.79 ഏക്കർ സർക്കാർ ഭൂമിയാണ് തിരിച്ചുപിടിച്ചത്. ജ്ഞാനദാസ്, കറുപ്പു...

മലപ്പുറത്ത് കാര്‍ വര്‍ക്‍ഷോപ്പിൽ വൻ അഗ്നി ബാധ; നിരവധി കാറുകള്‍ കത്തി നശിച്ചു

മലപ്പുറത്ത് കാര്‍ വ‍ർക്ക് ഷോപ്പിൽ വൻ അഗ്നിബാധ. നിരവധി കാറുകള്‍ കത്തി നശിച്ചു. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഒരിടംപാലത്തിന് സമീപത്തെ കാര്‍ വര്‍ക്ക് ഷോപ്പിലാണ്...