സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 56-ാം ചരമവാർഷികം 25-ന് വിവിധ ചടങ്ങുകളോടെ സംസ്ഥാനവ്യാപകമായി ആചരിക്കുമെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ അറിയിച്ചു. മന്നംസമാധി മണ്ഡപത്തിൽ രാവിലെ ആറു മുതൽ മന്നത്ത് പത്മനാഭൻ ലോകത്തോട് യാത്രപറഞ്ഞ 11.45 വരെ സമൂഹ പ്രാർത്ഥനയും ഉപവാസവും നടക്കും.സംസ്ഥാനത്തെ എല്ലാ യൂണിയൻ ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും 25 ന് രാവിലെ മുതൽ 11.45 വരെ സമുദായാചര്യന്റെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തി പ്രാർത്ഥനാനിരതരായി ഉപവാസമനുഷ്ഠിക്കണമെന്നും എൻ.എസ്.എസ് രൂപവത്ക്കരിച്ച വേളയിൽ സമുദായാചര്യനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ ചൊല്ലിവേണം ഉപവാസം അവസാനിപ്പിക്കാനെന്നും ജി.സുകുമാരൻനായർ അറിയിച്ചു.

