ഹോമിയോ ആശുപത്രികളില്‍ നിരവധി ഒഴിവുകള്‍

ഇടുക്കി ജില്ലയിലെ വിവിധ ഹോമിയോ ആശുപത്രികളില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍ , ലാബ് അറ്റന്‍ഡര്‍ , അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ബി.എച്ച്.എം.എസ്./ഗ്രേഡഡ് ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം . പി.ജി ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിതയോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ഡി.എച്ച്.എം.എസ് ഡിഗ്രിക്കാരേയും പരിഗണിക്കും.

ലാബ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് വി എച്ച് എസ് സി എംഎല്‍റ്റി കോഴ്സ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അറ്റന്‍ഡര്‍ തസ്തികയിലേയ്ക്ക് എസ്.എസ്.എല്‍.സി. പാസായതും, ഏതെങ്കിലും ഹോമിയോപ്പതി എ ക്ലാസ് പ്രാക്ടീഷണറുടെ കീഴില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്ക്കും അപേക്ഷിക്കാം.

മെഡിക്കല്‍ ഓഫീസര്‍മാരുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 6 രാവിലെ 10.30 നും അറ്റന്‍ഡര്‍ തസ്തികയിലേക്ക് ഫെബ്രുവരി 6 രാവിലെ 10.30 നും ലാബ് അറ്റന്‍ഡര്‍ തസ്തികയിലേയ്ക്ക് അതേ ദിവസം ഉച്ചയ്ക്ക് 12 നും വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വയസ് , തിരിച്ചറിയല്‍രേഖ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡും പകര്‍പ്പുകളുമായി തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 227326)

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...