മലപ്പുറത്ത് വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥീരികരിച്ചു

വള്ളിക്കുന്ന് പഞ്ചായത്തില്‍ കൊടക്കാട് സ്വദേശിയുടെ കൂട്ട്മൂച്ചി ചേളാരി റോഡിലെ ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.

30-ല്‍ അധികം പേർ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടകടവ് ആശുപത്രികളിലായാണ് മഞ്ഞപ്പിത്തം സ്ഥീരികരിച്ചവർ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ മാസം 13നായിരുന്നു വിവാഹം നടന്നത്.

ഒരേ രോഗലക്ഷണവുമായി ഒരേ പഞ്ചായത്തിലുളള നിരവധിപേർ ചികിത്സ തേടിയെത്തിയതോടെയാണ് ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ചത്. കടുത്ത പനിയേയും ചർദ്ദിയേയും തുടർന്നായിരുന്നു ആളുകളെല്ലാം ചികിത്സ തേടിയത്. അതേസമയം മാസങ്ങള്‍ക്ക് മുന്നേ ഇതേ ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍ പങ്കെടുത്തവർക്കും സമാനമായ രീതിയില്‍ രോഗങ്ങള്‍ കണ്ടിരുന്നുവെന്നും അന്ന് ഓഡിറ്റോറിയത്തിന്റെ ഉടമകള്‍ സംഭവം പുറത്ത് വരാതിരിക്കാൻ ഒതുക്കി തീർക്കുകയായിരുന്നുവെന്നും നാട്ടുകാർ ആരോപിച്ചു.

Leave a Reply

spot_img

Related articles

വിശ്വപൗരന്‍ ആണെങ്കിലും എംപി ആക്കിയത് കോണ്‍ഗ്രസ്, ശശി തരൂര്‍ അത് മറക്കരുത്, പി.ജെ കുര്യന്‍

വിശ്വപൗരന്‍ ആണെങ്കിലും എംപി ആക്കിയത് കോണ്‍ഗ്രസ് ആണ്, ശശി തരൂര്‍ അത് മറക്കരുത്, സാമാന്യ മര്യാദ കാട്ടണം: പി.ജെ കുര്യന്‍. പാക് ഭീകരത വിദേശരാജ്യങ്ങളില്‍...

വാളയാർ കേസ്; സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വാളയാർ കേസിൽ മാതാപിതാക്കളെ പ്രതിചേർത്ത് സിബിഐ നൽകിയ ആറ് കുറ്റപത്രവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് ജി.ഗിരീഷ് അധ്യക്ഷനായ സിംഗിൾ...

താൽക്കാലിക വിസി നിയമനം ചോദ്യം ചെയ്‌ത്‌ നൽകിയ ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്

കേരള സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനം ചോദ്യം ചെയ്‌ത്‌ നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും.താൽക്കാലിക വിസിമാരെ നിയമിച്ച ചാൻസലറുടെ...

ഐബി ഉദ്യോഗസ്ഥയുടെ ദുരൂഹമരണം; പ്രതിയായ സഹപ്രവർത്തകൻ ഇപ്പോഴും ഒളിവിൽ

ഐബി ഉദ്യോഗസ്ഥ മേഘ മധുസൂദനന്റെ ദുരൂഹമരണത്തിൽ പ്രതിയായ സഹപ്രവർത്തകൻ ഇപ്പോഴും ഒളിവിൽ. മാർച്ച് 24-നാണ് മേഘയെ തിരുവനന്തപുരം പേട്ട റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ടത്....